എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കില്ലെന്ന് മറ്റുള്ളവരുടെ അടുത്ത് പോയി പറയേണ്ട കാര്യം മുജാഹിദിനില്ല; അത് ആര്‍.എസ്.എസിന് മരുന്നിട്ടുകൊടുക്കലാണെന്നും പിണറായി
എഡിറ്റര്‍
Thursday 24th August 2017 2:58pm

തിരുവനന്തപുരം: പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ഒരു ലഘുലേഖയില്‍ മറ്റു മത വിഭാഗങ്ങളെ വിമര്‍ശിക്കുന്ന ഭാഗമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരം ലഘു ലേഖകള്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വിതരണം ചെയ്ത് അവര്‍ക്ക് മരുന്നിട്ട് നല്‍കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മുജാഹിദ് പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു എന്നത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണുന്നു. എന്നാല്‍ പറയേണ്ട ഒരു കാര്യം ആര്‍.എസ്.എസ് എന്ന് പറയുന്ന വിഭാഗം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നാട്ടില്‍ ഉണ്ടാക്കണമെന്ന് കരുതി നടക്കുകയാണ്. അതിന് മരുന്നിട്ടുകൊടുക്കുന്ന നടപടി ആരും നടത്താതിരിക്കുകയാണ് വേണ്ടത്.


Dont Miss ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം: സര്‍വകക്ഷി യോഗത്തിലെ ധാരണയുടെ ലംഘനമെന്ന് കുമ്മനം; ഗവര്‍ണര്‍ നടപടിയെടുക്കണം


ഇവിടെ മുജാഹിദിന്റെ ഒരു വിഭാഗമാണ് ലഘുലേഖ വിതരണം ചെയ്തത്. ആ ലഘുലേഖയില്‍ ആര്‍.എസ്.എസിന് കൂടി കുറച്ച് സ്വാധീനമുള്ള കേന്ദ്രങ്ങളിലെ ഹിന്ദുവീടുകളിലാണ് കൊടുത്തത്. അതില്‍ രണ്ട് ലഘുലേഖയില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഒരു ലഘുലേഖയില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്. ”നാം ഇന്ന് എന്തിന്റെ പിറകെയാണ് ? ആരോടാണ് പ്രാര്‍ത്ഥിക്കുന്നത് ? വിഗ്രഹങ്ങളോട് ജീവിക്കുന്നവരോ മരിച്ചവരോ ആയ ആള്‍ദൈവങ്ങളോട് പുണ്യാളന്‍മാര്‍ ഔലിയ ബീവി സിദ്ധന്‍. പാടില്ല സുഹൃത്തെ, ഇവരൊക്കെയും ആ മഹാനായ സൃഷ്ടാവിന്റെ സൃഷ്ടിമാത്രം.

ഇവരൊന്നിച്ച് കൂടിയാല്‍ പോലും ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കില്ല”.

ഇത് ഒരു വിഭാഗത്തിന് വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷേ മറ്റേ തരത്തില്‍ വിശ്വസിക്കുന്നവരുടെ അടുത്ത് ചെന്നിട്ട് ഇത് കൊടുക്കേണ്ട കാര്യമില്ല. അതാണ് ഞാന്‍ പറഞ്ഞത് മരുന്നിട്ട് കൊടുക്കരുതെന്ന്.

ഇത് കണ്ടപ്പോള്‍ ആര്‍.എസ്.എസിന് നല്ല ഹരമായി അവര്‍ക്ക് ഒരു അവസരമായി. അവര്‍ ഇടപെടുന്ന അവസ്ഥയുണ്ടായി. ഇക്കാര്യത്തില്‍ തെറ്റായ ചില സംഗതികള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പൊലീസ് ഐ.ജിയെ തന്നെ ചുമതലപ്പെടുത്തി ഇത് അന്വേഷിപ്പിക്കേണ്ടതുണ്ടുണ്ടെന്നും പിണറായി പറ#്ഞു.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിസ്ഡം മുജാഹിദ് പ്രവര്‍ത്തകരാണ് വടക്കേകരയില്‍ എത്തി ലഘുലേഖ വിതരണം ചെയ്തത്. അഞ്ച് പേരടങ്ങുന്ന വിവിധ സംഘങ്ങളായാണ് ഇവര്‍ വീടുകളില്‍ എത്തിയിരുന്നത്.

Advertisement