എഡിറ്റര്‍
എഡിറ്റര്‍
നടിയെ അക്രമിച്ച സംഭവം; സുനിയെ പിടികൂടാന്‍ വൈകിയത് പി.ടി തോമസ് കാരണം: പിണറായി വിജയന്‍
എഡിറ്റര്‍
Friday 17th March 2017 8:55am

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ സുനിയെ പിടികൂടാന്‍ വൈകിയത് പിടി തോമസ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തോമസിന്റെ ഉപക്ഷേപത്തിന് മറുപടി പറയവേയാണ് പിണറായിയുടെ പരാമര്‍ശം.


Also read ‘പ്രമുഖ നടിക്കു ലഭിച്ച പിന്തുണ മണിച്ചേട്ടന് ലഭിച്ചില്ല’; സര്‍ക്കാരിനെയും മാധ്യമങ്ങളെയും സിനിമാ താരങ്ങളെയും വിമര്‍ശിച്ച് രാമകൃഷ്ണന്‍ 


സുനിയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പിടി തോമസ് നിയമസഭയില്‍ നടത്തിയ ഉപക്ഷേപത്തില്‍ പറഞ്ഞിരുന്നത്. ‘അങ്ങും കൂടി നില്‍ക്കുമ്പോഴാണ് മറ്റേ ആള്‍ ഫോണ്‍ വിളിച്ചതെന്ന് മറക്കരുതെന്നായിരുന്നു’ പിണറായി വിജയന്റെ ഇതിനുള്ള മറുപടി.

നടി എത്തിയ നടന്‍ ലാലിന്റെ വീട്ടില്‍ പി.ടി തോമസ് എം.എല്‍.എ സംഭവ ദിവസം രാത്രി എത്തിയിരുന്നു. സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് പിടി തോമസിന്റെ മുന്നില്‍ വെച്ച് സുനിയെ ഫോണ്‍ വിളിക്കുകയും ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ചായിരുന്നു പിണറായിയുടെ പരാമര്‍ശം.

സുനിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റ് തടസ്സമൊന്നും ഉണ്ടായിട്ടില്ലെന്നും കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി പറഞ്ഞു.

Advertisement