എഡിറ്റര്‍
എഡിറ്റര്‍
‘വെല്ലുവിളി ഏറ്റെടുത്തിട്ടും സംവാദത്തിന് അമിത് ഷാ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരം’; കേരളത്തെക്കുറിച്ച് നിലവാരമില്ലാത്ത ആക്ഷേപമുന്നയിച്ച കുമ്മനം മാപ്പു പറയണമെന്നും മുഖ്യമന്ത്രി
എഡിറ്റര്‍
Friday 20th October 2017 5:11pm


തിരുവനന്തപുരം: വികസനകാര്യത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി സംവാദത്തിന് തയ്യാറാണെന്ന വെല്ലുവിളി ഏറ്റെടുത്തിട്ടും അമിത് ഷാ സംവാദത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവാദത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ബി.ജെ.പിയുടെ ശ്രമം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരുമടക്കം കേരളത്തിന്റെ പുരോഗതി നേരില്‍ക്കണ്ടു മനസിലാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ കേരള നേതൃത്വം ദേശീയ നേതാക്കളെ കൊണ്ടുവന്ന് കേരളത്തെക്കുറിച്ച് നിലവാരമില്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിപ്പിച്ചത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ ഇക്കാര്യത്തില്‍ മാപ്പു പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


Also Read: നിശബ്ദരായിരിക്കാന്‍ ആര്‍ക്കാണ് അവകാശം; കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് പി.രാജീവ്


‘വികസന ചര്‍ച്ചയെക്കുറിച്ച് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ല. ശ്രീ, കുമ്മനത്തിന്റെ യാത്രയില്‍ കേരളത്തിന്റെ വികസനത്തെക്കുറിച്ചോ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചോ എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്ന് അറിയാന്‍ താല്പര്യമുണ്ട്. ഒന്നും പറഞ്ഞിട്ടില്ല എന്നാണു മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്.’

സംഘര്‍ഷം ഇല്ലാതാക്കി സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ശ്രമം നടത്തുന്നുണ്ടെന്നും പിണറായി പറഞ്ഞു. വന്‍ പ്രകോപനം സൃഷ്ടിച്ചു നടന്ന ബി.ജെ.പി യാത്രയോട് കേരള ജനത കാണിച്ച സഹിഷ്ണുതാപൂര്‍ണ്ണമായ സമീപനം തകര്‍ക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


Also Read:ആര്‍ത്തവരക്തത്തിന്റെ നിറം ചുവപ്പാണ്; നീലയല്ല: ആര്‍ത്തവരക്തം കാണിക്കുന്ന ആദ്യ സാനിറ്ററി പാഡ് പരസ്യവുമായി ബോഡി ഫോം


വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ് കേരളം ഒന്നാമതാണെന്നു പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ സംവാദത്തിന് അമിത് ഷായേ പ്രേരിപ്പിക്കാനുള്ള സന്മനസ് കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement