
ന്യൂദല്‍ഹി: ദേശീയ പുഷ്പമായ താമര ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഹരജി. ദൈവികമായി കണക്കാക്കപ്പെടുന്ന താമര ഒരു പാര്‍ട്ടിക്ക് ചിഹ്നമാക്കി നല്‍കാനാവില്ലെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിനും പൗരാണിക സങ്കല്‍പങ്ങള്‍ക്കും നിരക്കാത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 1950ലെ എബ്ലംസ് ആന്‍ഡ് നെയിംസ് ആക്ടിനെതിരാണ് നടപടിയെന്നും ഹരജി നല്‍കിയ ഹേമന്ദ് പാട്ടീല്‍ പറഞ്ഞു.
ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹേമന്ദ് പാട്ടീല്‍ പറഞ്ഞു. ഹര്‍ജിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും. ചിഹ്നം അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ രേഖകളും കമ്മീഷന്‍ ഹാജരാക്കണമെന്നും അതുവരെ താമര ചിഹ്നം ഉപയോഗിക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
25 വര്‍ഷം മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് താമര ചിഹ്നം അനുവദിച്ചത്.
