എഡിറ്റര്‍
എഡിറ്റര്‍
‘എനിക്ക് ഉപ്പും വിനാഗിരിയും തരൂ, മുസ്‌ലിം തീവ്രവാദികളുടെ കരള്‍ പച്ചയ്ക്കു തിന്നു കാണിക്കാം’ ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്
എഡിറ്റര്‍
Monday 24th April 2017 10:11am

മനില: മുസ്‌ലിം തീവ്രവാദികളെ പച്ചയ്ക്ക് തിന്നുമെന്ന പരാമര്‍ശവുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ദേശീയ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ പരാമര്‍ശം.

തലയറുക്കുന്ന ഐസിസ് തീവ്രവാദികളേക്കാള്‍ 50 മടങ്ങ് ക്രൂരനാവാന്‍ തനിക്കു കഴിയുമെന്നു പറഞ്ഞുകൊണ്ടാണ് സൈന്യം ജീവനോടെ പിടിച്ചാല്‍ മുസ്‌ലിം തീവ്രവാദികളെ പച്ചയ്ക്കു തിന്നുമെന്ന് ഡ്യൂട്ടേര്‍ട്ട് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

‘എനിക്ക് ഉപ്പും വിനാഗിരിയും തരൂ, അവന്റെ കരള്‍ ഞാന്‍ പച്ചയ്ക്ക് തിന്നു കാണിക്കാം.’ എന്നും ഡ്യൂട്ടേര്‍ട്ട് പറയുന്നു.

ഇതുകേട്ട് ജനങ്ങള്‍ ചിരിച്ചപ്പോള്‍ ‘ഞാന്‍ പറഞ്ഞത് സത്യമാണ്. നിങ്ങള്‍ എന്നെ പ്രകോപിപ്പിച്ചാല്‍ ഞാനതു തന്നെ ചെയ്യും’ എന്നായിരുന്നു ഡ്യുട്ടേര്‍ട്ടിന്റെ പ്രതികരണം.


Must Read: ‘വോട്ടര്‍ സ്ലിപ്പുമായെത്തിയവര്‍ക്കുപോലും വോട്ടുചെയ്യാനായില്ല’ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് തകരാറുള്ള വോട്ടിങ് മെഷീനുകളെന്ന് കെജ്‌രിവാള്‍


ഐസിസുമായി ബന്ധമുള്ള അബു സയാഫ് തീവ്രവാദികളെ കൊല്ലാന്‍ സൈന്യത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയ അദ്ദേഹം തീവ്രവാദികളെ മൃഗങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചത്. ജീവനോടെ അവരെ കൊണ്ടുവരേണ്ടെന്നും സൈന്യത്തോട് അദ്ദേഹം നിര്‍ദേശിക്കുന്നു.

‘ നിങ്ങള്‍ മൃഗങ്ങളാവുകയാണെങ്കില്‍ ഞാനും അങ്ങനെയാവും. നിങ്ങളും ഞാനും ഒരുപോലെയാവും. നിങ്ങളേക്കാള്‍ 50 മടങ്ങ് ക്രൂരനാവാന്‍ എനിക്കും കഴിയും.’ അദ്ദേഹം പറയുന്നു.

ലഹരിമാഫിയക്കാരെയും മറ്റ് ക്രിമിനലുകളെയും ബൈക്കില്‍ കറങ്ങിയും അഴിമതിക്കാരെ ഹെലികോപ്റ്ററില്‍ നിന്ന് തള്ളിയിട്ടും കൊന്നിട്ടുണ്ടെന്ന് ഡ്യൂട്ടേര്‍ട്ട് മുമ്പ് പറഞ്ഞിരുന്നു. മനുഷ്യാവകാശങ്ങളെ താന്‍ വിലവെക്കുന്നില്ലെന്നും കുറ്റവാളികളെ പ്രതിരോധിച്ച് വാദിക്കാനെത്തുന്ന വക്കീലന്‍മാരെയും താന്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

Advertisement