തിരുവനന്തപുരം: മന്ത്രി വി.എസ് സുനില്‍കുമാറിനെതിരെ പരിഹാസവുമായി അഡീ.ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍. നെല്‍കൃഷിയുടെ ഏരിയ കൂട്ടുന്നത് എന്തോ മോക്ഷം പോലെയാണ് മന്ത്രിക്ക്. ഒരുനെല്ലും ഒരുമീനും പദ്ധതി കൊണ്ട് ഗുണമൊന്നുമുണ്ടാകുന്നില്ല.

നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റുകളോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണം. കുട്ടനാട്ടിലെ നെല്‍കൃഷി രീതി പരിസ്ഥിതി വിരുദ്ധമെന്നും പി.എച്ച്.കുര്യന്‍ ആരോപിച്ചു.