പി ജി വിശ്വംഭരന്‍ അന്തരിച്ചു
Kerala
പി ജി വിശ്വംഭരന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th June 2010, 8:09 am

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ജി.വിശ്വംഭരന്‍ (64) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.

65ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെതാണ് മമ്മൂട്ടിയുടെ ആദ്യചിത്രമായ സ്‌ഫോടനം. പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച, എഴുപുന്ന തരകന്‍ , സത്യവാന്‍ സാവിത്രി, ചാകര, സന്ധ്യക്കു വിരിഞ്ഞ പൂവ്, രുഗ്മ, ഒന്നാണ് നമ്മള്‍, നന്ദി വീണ്ടും വരിക, വക്കീല്‍ വാസുദേവ്, കാട്ടുകുതിര, ആഗേ്‌നയം, ഗജകേസരിയോഗം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

അച്ഛന്‍: ഗംഗാധരന്‍. അമ്മ: പൊന്നി. ഭാര്യ: മീന. മക്കള്‍: വിനോദ് (മെഡിക്കല്‍ വിദ്യാര്‍ഥി, മംഗലാപുരം), വിമി. മരുമകന്‍: രാജേഷ് (ബിസിനസ്, കൊടുങ്ങല്ലൂര്‍) ശവസംസ്‌കാരം ബുധനാഴ്ച 5 മണിക്ക് ഐവര്‍ മഠത്തില്‍.