ഒറ്റ തവണ ചാര്‍ജ് ചെയ്യാം 50 കി.മീ ഓടാം; ലൂഡിക്‌സ് ഇന്ത്യയിലേക്ക്
D'Wheel
ഒറ്റ തവണ ചാര്‍ജ് ചെയ്യാം 50 കി.മീ ഓടാം; ലൂഡിക്‌സ് ഇന്ത്യയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 12:56 pm

കാര്‍ വിപണിക്ക് തൊട്ടുപിന്നാലെ ഇലക്ട്രിക് മോഡലുകളില്‍ വന്‍ മത്സരമാണ് ഇരുചക്ര വിപണിയിലെ വമ്പന്‍മാര്‍ തമ്മില്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ആളുകള്‍ക്ക് അത്രത്തോളം തന്നെ പ്രിയം ഇലക്ട്രിക് സ്‌കൂട്ടറുകളോട് തോന്നിത്തുടങ്ങിയിട്ടില്ല.

എന്നാല്‍ ഈ ഗ്യാപ് പെട്ടെന്ന് ഇല്ലാതാക്കാനായി പുതിയൊരു ഇലക്ട്രിക് മോഡല്‍ ടൂവീലറാണ് വിപണി പിടിക്കാന്‍ തയ്യാറെടുക്കുന്നത്. പ്യൂഷെയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ലൂഡിക്‌സ് ഇന്ത്യയില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്.

സവിശേഷതകള്‍

രൂപകല്‍പ്പന കൊണ്ട് കൗതുകം ജനിപ്പിക്കുന്ന മോഡലാണിത്. വളരെ ആകര്‍ഷകമായ ലൂഡിക് ലൈറ്റ് വെയ്റ്റാണ്. വെറും 84 കിലോ മാത്രമാണ് ഭാരം.വേഗം കൂടിയ ഇനമായ ഇതിന് 50 സിസിയും നാല് സ്‌ട്രോക്കും ഉണ്ട്. എയര്‍ കൂള്‍ഡ് എന്‍ജിന്‍ സിവിടി ട്രാന്‍സ്മിഷനാണ് .14 ഇഞ്ച് വീലുകളുള്ള ലുഡിക്‌സ് റൈഡ് ഹൈറ്റ് 775 എംഎം ആണ്.മുമ്പില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലുഡിക്‌സ് വിവിധ മോഡലുകളില്‍ ലഭിക്കും. സ്‌നേക്ക്,ബ്ലാസ്റ്റര്‍ rs12 മോഡലുകളാണിത്. ഒരൊറ്റ സീറ്റ് മാത്രമുള്ള ഒരു മോഡലുണ്ട്. മറ്റുള്ളവയ്ക്ക് രണ്ട് പില്ലന്‍ സീറ്റുകളുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എപ്പോള്‍ മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. ഉടന്‍ വന്നേക്കുമെന്നാണ് വിവരം.

ബാറ്ററി കപ്പാസിറ്റി
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ അമ്പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. മൂന്ന് മണിക്കൂര്‍ മതി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ വെറും ഒമ്പത് കിലോഗ്രാം മാത്രമാണ് വണ്ടിയുടെ ബാറ്ററിയുടെ ഭാരം.

പ്യുഗോട്ട് ലുഡിക്‌സ്
കൊമേഴ്‌സ്യല്‍ സ്‌കൂട്ടര്‍ സെഗ്മെന്റിന് പ്രാധാന്യം നല്‍കുന്ന നിര്‍മാതാക്കളാണ് പ്യൂഗോട്ട്

വിപണിയില്‍ ഏറ്റവും നല്ല പ്രൊഡക്ട് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കമ്പനിയാണിത്.

സ്‌കൂട്ടറിന്റെ തറനിരപ്പില്‍ നിന്നുള്ള ഉയരം 775 എംഎം