പെരുവിരല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2015, 12:11 pm



| കവിത : ജോസഫ് കെ. ജോബ് |
| ചിത്രീകരണം : ജോജു ഗോവിന്ദ് |
ശിഷ്യന്റെ മുറിച്ചെടുത്ത
പെരുവിരല്‍
ഗുരു എന്തു ചെയ്തിട്ടുണ്ടാകും?
ചോരക്കുഞ്ഞിനെപ്പോലെ പൊതിഞ്ഞുസൂക്ഷിച്ച് കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോയിരിക്കുമോ?
ഗൗളിവാലുപോലെ വഴിയില്‍ക്കിടന്ന് പിടഞ്ഞുചാകാന്‍
വിട്ടുകളഞ്ഞിരിക്കുമോ?
ഇറച്ചിക്കഷണംപോലെ, വിശന്നുവലഞ്ഞ
വേട്ടപ്പട്ടിക്ക്
എറിഞ്ഞുകൊടുത്തിട്ടുണ്ടാകുമോ?
ഒറ്റുകാര്‍ ഗുരുവിന്റെ രൂപത്തിലും വരാം
ശിഷ്യന്റെ രൂപത്തിലും വരാം.
