പേരറിവാളന്റെ പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ
Daily News
പേരറിവാളന്റെ പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ
ന്യൂസ് ഡെസ്‌ക്
Friday, 20th October 2017, 11:22 pm

 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പുതമ്മാള്‍ വീണ്ടും അപേക്ഷ നല്‍കി. പേരറിവാളന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് അമ്മയുടെ നടപടി.

പരോള്‍ കാലാവധി ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. ജയില്‍ വകുപ്പിനെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സമീപിച്ചിരിക്കുന്നത്.


Also Read: ‘നുണപരിശോധനയ്ക്ക് ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിക്കുന്നു’; ബംഗലൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി പരാതിക്കാരനെ സ്വാധീനിച്ചെന്ന് ബിജു രാധാകൃഷ്ണന്‍


ഒരുമാസത്തെ പരോള്‍ നേരത്തെ രണ്ട് മാസമായി തമിഴ്‌നാട് സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. ഈ മാസം 24ന് പരോള്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്.

കേസില്‍ 1991 ല്‍ ജയിലിയതിനുശേഷം ആദ്യമായാണ് പേരറിവാളന് പരോള്‍ ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാജീവ് ഗാന്ധി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്.