എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തത്; പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തുവെന്നും ഇ.ശ്രീധരന്‍
Kerala Election 2021
എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തത്; പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തുവെന്നും ഇ.ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2021, 9:24 am

പാലക്കാട്: പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തെന്ന് പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ വളര്‍ച്ച താന്‍ വന്നതോടെ കുറച്ച് കൂടിയെന്നും മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ അവകാശപ്പെട്ടു. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. താന്‍ ആദ്യം പറഞ്ഞത് ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് അഡ്മിനിസ്ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞു.

രാജ്യവും സംസ്ഥാനവും നന്നാവണമെങ്കില്‍ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കണമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: People voted based on my personality and character; E. Sreedharan said that the Palakkad house and the MLA’s office were taken