വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കുന്നത് യു.എസിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തള്ളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
യു.എസ് നീണ്ട കാലം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് യു.എസിന് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ റെയ്‌സിന്‍ എന്നറിയപ്പെടുന്ന ജോണ്‍ ഡാനിയേല്‍ റെയ്‌സിന്‍ കെയ്ന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇതിനെ 100 ശതമാനം തെറ്റെന്ന് ട്രംപ് പുതിയ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വിശേഷിപ്പിച്ചു.
‘ജനറല്‍ കെയ്ന്‍ ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തുവെന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. 100 ശതമാനം തെറ്റായ റിപ്പോര്‍ട്ടാണിത്,’ ട്രംപ് പറഞ്ഞു.
യു.എസിന് നിര്‍ണായകമായ ആയുധങ്ങളുടെ അഭാവമുണ്ട്. ഇറാന് പ്രാദേശിക ശക്തികളുടെ പിന്തുണയും. ഇക്കാരണങ്ങള്‍കൊണ്ട് ഇറാന്റെ തിരിച്ചടികളെ എതിര്‍ക്കാന്‍ യു.എസിന് തടസങ്ങളുണ്ടാകുമെന്ന് ഒരു യോഗത്തില്‍ ഡാന്‍ കെയ്ന്‍ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.