ക്ഷേമപെന്‍ഷനുകള്‍ മാര്‍ച്ച് 27 മുതല്‍ ലഭിക്കും; വിതരണം ചെയ്യുന്ന 1228 കോടി രൂപ
covid
ക്ഷേമപെന്‍ഷനുകള്‍ മാര്‍ച്ച് 27 മുതല്‍ ലഭിക്കും; വിതരണം ചെയ്യുന്ന 1228 കോടി രൂപ
ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 5:29 pm

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ ക്ഷേമപെന്‍ഷനുകള്‍ മാര്‍ച്ച് 27 മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഹകരണ ബാങ്ക മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കും. രണ്ട് മാസത്തെ പെന്‍ഷന്‍ തുകയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

ബാക്കിയുള്ള തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. 54 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ തുക ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ