തിരുവനന്തപുരം: നിര്‍മാതാക്കളുടെ സംഘടന വിലക്കിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പുതിയ മലയാള സിനിമകളുടെ ഷൂട്ടിങ് ഇന്നു പുനരാരംഭിക്കും. തര്‍ക്കത്തിലുണ്ടായ കാര്യങ്ങളില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും തമ്മില്‍ സാംസ്‌കാരിക മന്ത്രി എം എ ബേബിയുടെ മധ്യസ്ഥതയില്‍ ധാരണയിലെത്തി കരാര്‍ ഒപ്പുവച്ചതോടെയാണു ചിത്രീകരണം പുനരാരംഭിക്കുന്നത്.
പ്രശ്‌നങ്ങള്‍ പഠിക്കാനായി കെ ആര്‍ മോഹനന്‍ കണ്‍വീനറായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈമാസം 27ന് ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തുമെന്നും ബേബി അറിയിച്ചിരുന്നു.
കോഴിക്കോട്ട് രഞ്ജിത്ത് നിര്‍മിച്ചു വി എം. വിനു സംവിധാനം ചെയ്യുന്ന പെണ്‍പട്ടണത്തിന്റെ ചിത്രീകരണവും തിരുവനന്തപുരത്ത് സര്‍ക്കാര്‍ കോളനിയെന്ന സിനിമയുടെ ഷൂട്ടിങുമാണ് ഇന്ന് ആരംഭിക്കുക. വിലക്കിനെ തുടര്‍ന്ന് ഒരു മാസമായി മലയാളത്തില്‍ പുതിയ സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു.
