സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസവും ബ്രസീല്‍ ഫുട്‌ബോള്‍ താരവുമായ പെലെയെ മൂത്രാശയ സംബന്ധ രോഗത്താല്‍ പ്രത്യേക പരിചരണ വിഭാഗത്തിലാക്കി. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ച്ചയാണ് പെലെയെ പ്രവേശിപ്പിച്ചത്.
ഇന്നാണ് പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാല്‍ ഇത് ചികിത്സയില്‍ പതിവാണെന്നും പ്രത്യേക പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ പെലെയുള്ളതെന്നും തീവ്ര പരിചരണ വിഭാഗമല്ലാത്തതുകൊണ്ട് പേടിക്കാനൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
നവംബറില്‍ മൂത്രാശയക്കല്ല് നീക്കം ചെയ്യാന്‍ പെലെയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്നാണ് പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
14 തവണ ലോകക്കപ്പ് ഫൈനലിലെത്തിയിട്ടുള്ള പെലെ 12 ഗോളുകള്‍ നേടിയിട്ടുണ്ട്. 1,393 കളികളിലായി 1,281 ഗോളുകള്‍ നേടിയ റെക്കോര്‍ഡും ഈ ഫുഡ്‌ബോള്‍ ഇതിഹാസത്തിന്റെ പേരിലാണ്.
