നിലമ്പൂരില്‍ പി.ഡി.പി ഇടതിനൊപ്പം തുടരും: സലാഹുദ്ദീന്‍ അയ്യൂബി
Kerala News
നിലമ്പൂരില്‍ പി.ഡി.പി ഇടതിനൊപ്പം തുടരും: സലാഹുദ്ദീന്‍ അയ്യൂബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 6:34 pm

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തന്നെ പിന്തുണയെന്നറിയിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി. സ്വരാജിന് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് പി.ഡി.പി പിന്തുണ അറിയിച്ചത്.

നിലമ്പൂരില്‍ ഇടതിനൊപ്പം തുടരുമെന്ന പോസ്റ്റര്‍ സലാഹുദ്ദീന്‍ അയ്യൂബി ഫേസ്ബുക്കില്‍ പങ്കുവെച്ചു. പോസ്റ്ററില്‍ സ്വരാജിന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്ററില്‍ മഅദനിയുടെ ചിത്രവും പ്രതിനിധീകരിക്കുന്നുണ്ട്.

മെയ് 19നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എം. സ്വരാജും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹന്‍രാജും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പി.വി അന്‍വറും നിലമ്പൂരില്‍ മത്സരിക്കുന്നുണ്ട്.

Content Highlight: PDP will continue with the Left in Nilambur: Salahuddin Ayyubi