കാശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു; സംഭവം മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ്
Pulwama Terror Attack
കാശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു; സംഭവം മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ്
ന്യൂസ് ഡെസ്‌ക്
Sunday, 17th February 2019, 4:34 pm

ശ്രീനഗര്‍: സംസ്ഥാനത്തെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി.

ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ഓഫീസ് സീല്‍ ചെയ്തത്.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ കാശ്മീരിലെ ആറ് വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. മിര്‍വായിസ് ഉമര്‍ ഫാറുഖ്, അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേഷി, ഫസല്‍ ഹഖ് ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

ALSO READ: നായ്ക്കള്‍ക്ക് വരാം, കാശ്മീരികള്‍ കയറരുത്: ഡെറാഡൂണില്‍ പ്രചരിക്കുന്നത് വംശീയവിദ്വേഷം നിറഞ്ഞ പോസ്റ്റര്‍

അതേസമയം പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ വിദ്വേഷം ആളിക്കത്തിക്കാന്‍ വലതുപക്ഷ സംഘടനകള്‍ ശ്രമിക്കുന്നതായി ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചിരുന്നു.

പുല്‍വാമ സംഭവത്തിനു പിന്നാലെ വെള്ളിയാഴ്ച പാട്നയിലെ കാശ്മീരി ബസാറിലെ കശ്മീരികള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് എട്ട് കടകള്‍ നടത്തിയിരുന്ന 40 കശ്മീരികള്‍ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കാന്‍ തീരുമാനിച്ചിരുന്നു.

ALSO READ: പുല്‍വാമയില്‍ സ്‌ഫോടനം നടത്തിയ ആദില്‍ അഹമ്മദ് രണ്ടുവര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആറുതവണ: എല്ലാതവണയും കേസുപോലുമെടുക്കാതെ വെറുതെ വിട്ടു

ഇതിനു പിന്നാലെ ശനിയാഴ്ച ഡെറാഡൂണിലെ കശ്മീരികള്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു.

WATCH THIS VIDEO: