മുബൈ: പേ.ടി.എം പേമന്റ്‌സ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേ.ടി.എമ്മിനെതിരെ ദീര്‍ഘകാലമായി തുടര്‍ന്ന് വന്ന നിയന്ത്രണ നടപടികളുടെ ഭാഗമാണിത്.
ഉടനടി നടപ്പില്‍ വരും വിധമാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ബാധ്യതകള്‍ എല്ലാം കൊടുത്ത് തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേ.ടി.എം പേയ്‌മെന്റ്‌സ് ബാങ്കിന്റെ പക്കലുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കില്‍ ഡെപോസിറ്റ് ചെയ്തവരുടെ താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനമെന്നാണ് പേ.ടി.എം പേയ്‌മെന്റ്‌സ് ബാങ്കിനെ കുറിച്ചുള്ള ആര്‍.ബി.ഐ റിപ്പോര്‍ട്ട്.
1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 22(4) പ്രകാരമാണ് ഈ നടപടി. ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു.
ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 5(b) പ്രകാരമുള്ള ‘ബാങ്കിങ്’ ബിസിനസ്സോ, സെക്ഷന്‍ 6-ല്‍ പറയുന്ന മറ്റ് അനുബന്ധ സേവനങ്ങളോ നല്‍കാന്‍ ഇനി പേ.ടി.എമ്മിന് സാധിക്കില്ല. അതേസമയം പേ.ടി.എം യു.പി.ഐ സേവനത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.