മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാല് ദിവസം കൊണ്ട് 30 കോടി രൂപ കൈമാറിയെന്ന് പേടിഎം
Kerala Flood
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നാല് ദിവസം കൊണ്ട് 30 കോടി രൂപ കൈമാറിയെന്ന് പേടിഎം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th August 2018, 2:37 pm

കോഴിക്കോട്: പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് പേടിഎം ഉപഭോക്താക്കള്‍ കൈമാറിയത് നാല് ദിവസം കൊണ്ട് 30 കോടി രൂപ. പേടിഎം തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

12 ലക്ഷം ഉപഭോക്താക്കളില്‍ നിന്നായാണ് ഈ തുക സമാഹരിച്ചത്.

ALSO READ: ‘പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’; കുന്നിടിച്ചും തടയണ കെട്ടിയുമുള്ള നിര്‍മാണം കാണാതിരിക്കാനാവില്ലെന്നും വി.എസ്

ആദ്യ 48 മണിക്കൂറില്‍ 10 കോടി രൂപയും പിന്നീട് 20 കോടി രൂപയുമാണ് സമാഹരിച്ചത്. പേടിഎം മൊബൈല്‍ ആപ്പില്‍ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്.

നേരത്തെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ 10000 രൂപയായിരുന്നു സംഭാവന നല്‍കിയത്.