നിലവില്‍ മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂര്യ നായകനാകുന്ന ചിത്രം അനൗണ്‍സ് ചെയ്ത മുതല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തമിഴില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍ സാധിച്ച മമിത ബൈജുവും ചിത്രത്തില്‍ നായികയായെത്തിയതോടെ വലിയ ഹൈപ്പ് ചിത്രത്തിനുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ പട്ടാംപൂച്ചി എന്ന ഗാനത്തിന്റെ പ്രൊമോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദിത്യ മ്യൂസിക് തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. സെലിബ്രേഷന്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ചെറിയ ഭാഗം മാത്രം തന്നെ ചിത്രത്തെ കുറിച്ചൊരു ധാരണ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. മമിതയുടെ തന്നെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രം ഡ്യൂഡിലെ ഊരും ബ്ലഡ് എന്ന ഗാനവുമായി സാദൃശ്യം തോന്നുന്ന വിധത്തിലാണ് സംവിധായകന്‍ ഗാനം ഒരുക്കിയിരിക്കുന്നത്. നിമിഷ നേരത്തേക്കെങ്കിലും പ്രത്യക്ഷപ്പെടുന്ന മമിതയുടെ നൃത്ത രംഗങ്ങള്‍ക്കും വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ദുല്‍ഖറിനെ നായകനാക്കി പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. നാല്‍പ്പതുകാരനായ നായകനും ഇരുപതുകാരിയായ നായികയും തമ്മിലുള്ള പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നീണ്ട 13 വര്‍ഷത്തെ പരാജയങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പിലൂടെ സൂര്യ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. അതിനാല്‍ തന്നെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിന് പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ താരത്തിന്റെ മറ്റൊരു ഹിറ്റ് ചിത്രത്തിന് വഴി തെളിയും എന്നതില്‍ സംശയമില്ല.
വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്. Photo: The Indian Express
വിജയ്‌യുടെ അഭാവത്തില്‍ തമിഴ് സിനിമയില്‍ ആധിപത്യം ഉറപ്പിക്കാന്‍ താരത്തിനുള്ള സുവര്‍ണാവസരമാണ് ചിത്രം. മറുഭാഗത്ത് മമിതയ്ക്കും വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ജനനായകനില്‍ വിജയ്‌ക്കൊപ്പവും കരയില്‍ ധനുഷിനൊപ്പവും താരം വേഷമിട്ടിരുന്നു. ഇപ്പോള്‍ സൂര്യയുടെ നായികയായി താരം എത്തുമ്പോള്‍ തമിഴില്‍ മമിത തന്റെ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. ചിത്രം ആഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.
Content Highlight: Pattampoochi song promo of Vishwanthan and sons out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.