മലയാള സിനിമയിൽ ഇതുവരെ കാണാത്ത വമ്പൻ ഒ.ടി.ടി ബിസിനസ് റെക്കോർഡുമായി ‘പേട്രിയറ്റ്’. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 27 കോടി രൂപയ്ക്കാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ5 ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ജൂൺ 5 മുതൽ ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിംങ് ആരംഭിക്കും.
സമീപകാലത്ത് മോളിവുഡ് കണ്ട ഏറ്റവും വലിയ ഹൈപ്പ് കിട്ടിയ ചിത്രമായിരുന്നു പേട്രിയറ്റ്. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിഗ് എംസിന് പുറമെ പല വമ്പൻ താരങ്ങളും അണിനിരന്ന ചിത്രത്തിന്റെ ബജറ്റും വളരെ വലുതായിരുന്നു.
പേട്രിയറ്റിലൂടെ കരിയറിലെ ആദ്യ 100 കോടി ചിത്രം മമ്മൂട്ടി സ്വന്തമാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 89 കോടി വരെ എത്തിയിട്ടും 100 കോടി ക്ലബ്ബിൽ എത്താൻ ചിത്രത്തിനായില്ല. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ താരമൂല്യം തന്നെയാണ് ഇത്രയും വലിയൊരു തുകയ്ക്ക് ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോകുവാൻ കാരണമായത്.
ഒരു സാധാരണ കൊമേർഷ്യൽ ചിത്രത്തിനപ്പുറം, സാങ്കേതിക തികവും ശക്തമായ പ്രമേയവും കൈകാര്യം ചെയ്യുന്ന ഒരു വലിയ സിനിമാറ്റിക്കൽ എക്സ്പീരിയൻസ് തന്നെയാണ് ‘പേട്രിയറ്റ്’ സമ്മാനിച്ചത്.
സൂപ്പർതാരങ്ങളുടെ സ്ക്രീൻ പ്രസൻസും കട്ടയ്ക്ക് നിൽക്കുന്ന പ്രകടനങ്ങളും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഈ വമ്പൻ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ.
മലയാള സിനിമയുടെ ബിസിനസ് സാധ്യതകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചിത്രമാണ് ‘പേട്രിയറ്റ്’. 27 കോടിയുടെ ഈ വമ്പൻ റെക്കോർഡ് ഡീൽ മോളിവുഡിന്റെ ചരിത്രത്തിൽ തന്നെ പുതിയൊരു നാഴികക്കല്ലാണ്. ജൂൺ 5-ന് സീ5-ലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
Content Highlight: Patriot creates OTT history, locking in a massive ₹27 crore digital rights deal