ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
2019 Loksabha Election
ചിലര്‍ പണിയെടുക്കാനും മറ്റ് ചിലര്‍ മത്സരിക്കാനുമെന്ന രീതി വേണ്ട; ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ട ഡി.സി.സിയില്‍ പടയൊരുക്കം
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 7:01pm

പത്തനംതിട്ട: ജില്ലയില്‍ വീണ്ടും ആന്റോ ആന്റണിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവിനെ ഇനിയും പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

ഇക്കാര്യമാവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിന് ഡി.സി.സി നേതാക്കള്‍ കത്ത് നല്‍കി.

ALSO READ: പ്രളയമേഖലകളില്‍ ജപ്തി പാടില്ലെന്ന് സര്‍ക്കാര്‍

ജില്ലയില്‍ നിന്നുള്ള ആളാകണം മത്സരിക്കേണ്ടതെന്ന ആഗ്രഹം പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് ഡി.സി.സി പ്രസിഡന്റിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം ലഭിക്കണമെന്ന പൊതുവികാരം.
അതേസമയം എല്ലാ കാലത്തും ഒരാള്‍ മത്സരിക്കേണ്ടെന്ന പരസ്യനിലപാടുമായി ഡി.സി.സി മുന്‍ പ്രസിഡന്റും രംഗത്തെത്തി. ചിലര്‍ മത്സരിക്കാനായി ജനിച്ചവരും വേറെ ചിലര്‍ പണിയെടുക്കാനായി ജനിച്ചവരെന്നുമുള്ള നിലപാടുമായി മുന്നോട്ടു പോകുന്നത് പാര്‍ട്ടിയ്ക്ക് നല്ലതല്ലെന്നായിരുന്നു മുന്‍ പ്രസിഡന്റിന്റെ പ്രതികരണം.

WATCH THIS VIDEO:

Advertisement