ന്യൂദല്‍ഹി : ഡിജിലോക്കറില്‍ പാസ്‌പോര്‍ട്ട് പരിശോധനാ രേഖകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് കീഴിലുള്ള നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ വ്യാഴാഴ്ച പദ്ധതി പ്രഖ്യാപിച്ചു.
ന്യൂദല്‍ഹി : ഡിജിലോക്കറില്‍ പാസ്‌പോര്‍ട്ട് പരിശോധനാ രേഖകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് കീഴിലുള്ള നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ വ്യാഴാഴ്ച പദ്ധതി പ്രഖ്യാപിച്ചു.
പ്രധാനപെട്ട രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിക്കാനും ആക്‌സസ് ചെയ്യാനും അനുവദിക്കുന്ന സര്‍ക്കാര്‍ സംരംഭമാണ് ഡിജിലോക്കര്‍ ,സര്‍ക്കാര്‍ നല്‍കുന്ന ഏത്് രേഖയും സൗകര്യപ്രദമായി ഫോണില്‍ സൂക്ഷിക്കാനും ആവശ്യമുള്ള സമയത്ത് മറ്റുള്ളവരുമായി പങ്കിടാനും ഡിജിലോക്കര്‍ ഉപയോഗിക്കാം.
രാജ്യത്തെ പൗരന്മാര്‍ക്ക് ഡോക്യുമെന്റുകള്‍ അനായാസം കൈകാര്യം ചെയ്യുന്നതിന് ഡിജിലോക്കറില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ രേഖകള്‍ ലഭ്യമാക്കുന്നതിലൂടെ സഹായകമാവുന്നു.
ഈ പദ്ധതിയിലൂടെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ വെബ്‌പോര്‍ട്ടലിലൂടെയോ സുരക്ഷിതമായി പങ്കിടാനും,പരിശോധിക്കാനും കഴിയും.
വിജയകരമായ പരിശോധധനയ്ക്ക് ശേഷം പൗരന്മാര്‍ക്ക് അവരുടെ ഡിജിലോക്കര്‍ അക്കൗണ്ടിലെ ‘ഇഷ്യു ചെയ്ത രേഖകള്‍’ എന്ന വിഭാഗത്തില്‍ പാസ്‌പോര്‍ട്ട് സ്ഥിരീകരണ രേഖകള്‍ ലഭ്യമാക്കാന്‍ കഴിയും.
പ്രവര്‍ത്തനങ്ങനങ്ങള്‍ ഡിജിറ്റലായി മാറുന്നതിലൂടെ കൃത്രിമത്വം തടയുകയും ആധികാരികത നിലനിര്‍ത്തുകയും ചെയ്യുന്നു,കൂടാതെ സര്‍ക്കാരിന്റെ സിറ്റിസെണ്‍സ് -ഫസ്റ്റ് എന്ന സംരംഭത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹായകമാവുന്നു.
പദ്ധതി പൗരന്മാര്‍ക്ക് ഡോക്യുമന്റേഷന്‍ എളുപ്പമാക്കുന്നതിനും,സമയ ലാഭത്തിനും, പരിസ്ഥിതി സൗഹൃദമാക്കുന്നതിനും സഹായകരമാവുമെന്ന് മന്ത്രാലയം ്അറിയിച്ചു.
Content Highlight: Passport verification documents will be made available on DigiLocker; central Government announces decision