അന്ന് പാര്‍വതിക്കൊപ്പം സപ്പോര്‍ട്ടുമായി നിന്നവരിലൊരാളായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഐ.എഫ്.എഫ്.കെയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡബ്ല്യൂ.സി.സിയെ പ്രതിനിധീകരിച്ച് സംസാരിക്കവെയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. അന്ന് പാര്‍വതിക്കൊപ്പം നിന്ന ഗീതു മോഹന്‍ദാസിന്റെ ഏറ്റവും പുതിയ ചിത്രം ടോക്‌സിക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
റിലീസിന് മുമ്പ് തന്നെ ഒരുപാട് ചര്‍ച്ചയായ ടോക്‌സിക്കിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്ന ധാരാളം രംഗങ്ങള്‍ ടോക്‌സിക്കിലുണ്ടെന്ന് പറഞ്ഞാണ് വിമര്‍ശനം. കസബ വിവാദത്തില്‍ പാര്‍വതിക്കൊപ്പം നിലനിന്നതിന്റെ പേരിലാണ് ഗീതു മോഹന്‍ദാസിനെ വിമര്‍ശിക്കുന്നത്. ഇപ്പോഴിതാ കസബ വിവാദത്തെക്കുറിച്ചും ടോക്‌സിക് സിനിമയെക്കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കുകയാണ് പാര്‍വതി തിരുവോത്ത്.
‘ഇന്ന് എന്നോട് ചോദിച്ചാല്‍ പോലും കസബ സിനിമയെ ഞാന്‍ വിമര്‍ശിക്കും. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഞാന്‍ ആ സിനിമക്കെതിരെ സംസാരിക്കുന്നതിന് മുമ്പ് തന്നെ നാഷണല്‍ കമ്മീഷന്‍ അതിലെ സീനുകള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. അല്ലാതെ ഞാന്‍ ഈഗോ കാരണം വിമര്‍ശിച്ചതല്ല. അന്ന് എന്റെയൊപ്പം ശക്തമായി നില്‍ക്കാന്‍ എന്റെ സിസ്റ്റര്‍ഹുഡ് ഉണ്ടായിരുന്നു. ഇന്നും അവര്‍ എന്റെ കൂടെയുണ്ട്.
എന്റെ മനസില്‍ ആ സിനിമയുടെ പേര് പറയണ്ട എന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ, അത് എല്ലാവരും അറിയണമെന്ന ചിന്തയിലാണ് ഗീതു എന്നെ പ്രോത്സാഹിപ്പിച്ചത്. ഞാന്‍ പറഞ്ഞതിനെ ഗീതു ഏറ്റുപിടിച്ചിട്ടില്ല. അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെടുക്കാം. അതിനുള്ള ക്രിയേറ്റീവ് ഫ്രീഡം ഇവിടെയുണ്ട്. അല്ലാതെ ‘പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്’ എന്ന് പറയുന്നതൊക്കെ ഓള്‍ഡ് സ്‌കൂള്‍ പാട്രിയാര്‍ക്കല്‍ ചിന്തയാണ്,’ പാര്‍വതി തിരുവോത്ത് പറയുന്നു.
കെ.ജി.എഫ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം യഷ് നായകനായെത്തിയ ചിത്രമാണ് ടോക്‌സിക്. മൂത്തോന്‍ എന്ന ക്ലാസ് ചിത്രമൊരുക്കിയ ഗീതു മോഹന്‍ദാസ് യഷിനെപ്പോലൊരു സൂപ്പര്‍താരത്തെ എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു പലരും ഉറ്റുനോക്കിയത്. റിലീസിന് മുമ്പ് പുറത്തുവിട്ട പാട്ടുകളിലെല്ലാം അമിതമായ ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
Content Highlight: Parvathy Thiruvoth saying that Geethu Mohandas can make film how she wants