എഡിറ്റര്‍
എഡിറ്റര്‍
‘പറുദീസ’ 26ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും
എഡിറ്റര്‍
Tuesday 23rd October 2012 5:17pm

വിവാദങ്ങളെ മറികടന്ന് ‘പറുദീസ’ ഈ മാസം 26ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ക്രിസ്ത്യന്‍ സഭയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ചിത്രം.

മതപുരോഹിതന്‍മാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിങ് വൈകിയത്. എല്ലാ മതവിശ്വാസങ്ങളേയും മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യുക മാത്രമാണ് ചിത്രം ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സഭയ്ക്കുള്ളില്‍ നിന്നുകെണ്ട് വളരെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്ന ഒരു വൈദികന്റെ കഥയാണ് പറുദീസ പറയുന്നത്. ചിത്രത്തില്‍ വൈദികനായി അഭിനയിക്കുന്നത് ശ്രീനിവാസനാണ്. ആര്‍. ശരതാണ് ചിത്രം സംവിധാനം ചെയ്തത്.

Ads By Google

അപകടത്തില്‍പെടും മുമ്പ് ജഗതിശ്രീകുമാര്‍ പൂര്‍ത്തിയാക്കിയ ശക്തമായ കഥാപാത്രവും പറുദീസയിലേതാണ്. തമ്പി ആന്റണി, ശ്വേത മേനോന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

Advertisement