ചെന്നൈ: 18 വയസിന് താഴെയുള്ള കുട്ടികളെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് തമിഴക വെട്രി കഴകം. 18 വയസിന് താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ലെന്നും കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായാണ് പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ടി.വി.കെ വ്യക്തമാക്കി.
കുട്ടികളെ ഏത് രീതിയിലാണ് പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കുകയെന്നതും കുട്ടികളെ സഹകരിപ്പിക്കുക എന്നതില്‍ വ്യക്തത ഇല്ലെന്നതുമാണ് വിമര്‍ശനമുയര്‍ന്നത്.
കുട്ടികളുടെ വിങ്ങിന് പുറമെ കാലാവസ്ഥാ പഠനം, ഫാക്ട് ചെക്ക്, ഐ.ടി തുടങ്ങിയ വിഭാഗങ്ങളും വിദ്യാര്‍ത്ഥികള്‍, ഭിന്ന ശേഷിക്കാര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്കും വിങ്ങുകളുണ്ട്.