എഡിറ്റര്‍
എഡിറ്റര്‍
പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 31st October 2012 2:36pm

തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ പരിയാരം ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തി പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല.ആവശ്യമുള്ളവരെ മാത്രം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന സഹകരണമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതേകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഗ്രാന്‍ഡ് നല്‍കി മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനെ എതിര്‍ക്കില്ലെന്ന് പരിയാരം ഭരണസമിതി ചെയര്‍മാന്‍ എം.വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിനും കൂടി മറുപടിയായാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞഞ്ഞത്.

ഭൂവിനിയോഗ ബില്ലിന്മേല്‍ ചര്‍ച്ച നടന്നുവരികയാണ്. മാലിന്യസംസ്‌കാരണത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുമെന്നും കമ്പനിയില്‍ 26 ശതമാനം ഓഹരിപങ്കാളിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement