എഡിറ്റര്‍
എഡിറ്റര്‍
കുടിശ്ശിക നാല്‍പ്പത്തിയഞ്ച് ലക്ഷം കടന്നു; പരിയാരം മെഡിക്കല്‍ കോളെജ് ജപ്തി ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ്
എഡിറ്റര്‍
Friday 29th September 2017 2:54pm

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളെജ് ജപ്തി ചെയ്യാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി. കുടിശ്ശിക നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നതോടെയാണ് കോളെജിന് അധികൃതര്‍ ജപ്തി നോട്ടീസ് നല്‍കിയത്.

ഇന്നലെയാണ് ജപ്തി നോട്ടീസ് മെഡിക്കല്‍ കോളെജ് അധികൃതര്‍ക്ക് ലഭിച്ചത്. 2013-14 ല്‍ പതിനൊന്ന് കോടി രൂപയാണ് മെഡിക്കല്‍ കോളജ് ആദായനികുതി കുടിശ്ശിക അടക്കാനുണ്ടായിരുന്നത്. അന്നും ആദായനികുതി വകുപ്പ് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോളെജ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മെഡിക്കല്‍ കോളജ് അക്കൗണ്ടില്‍ നിന്നും ഒന്നരകോടി രൂപ ആദായനികുതി കുടിശ്ശികയായി പിടിച്ചെടുത്തു.


Also Read മീശ പിരിക്കാന്‍ നിങ്ങളായിട്ടില്ല; ഗുജറാത്തില്‍ മീശ പിരിച്ച ദളിത് യുവാവിനെ വീട് കയറി ആക്രമിച്ച് മേല്‍ജാതിക്കാര്‍


തുടര്‍ന്ന് പ്രതിമാസം പതിനഞ്ച് ലക്ഷം രൂപ വീതം തിരിച്ചടച്ച് ജപ്തി ഒഴിവാക്കാനും കരാര്‍ ഉണ്ടായിരുന്നു എന്നാല്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ കോളെജ് അധികൃതര്‍ ഈ തുക അടച്ചില്ല. കുടിശ്ശിക 45 ലക്ഷം ആവുകയും ചെയ്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് നടപടികളുമായി രംഗത്തെത്തിയത്.

പരിയാരം കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നികുതി അടയ്ക്കാന്‍ കാല താമസം വരുത്തുന്നതെന്ന് ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Advertisement