പപ്പടം കൊണ്ടൊരു കറി.. കഴിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? പപ്പടം കറിവെക്കുമോ എന്നായിരിക്കും അല്ലേ സംശയം? എങ്കില്‍ സംശയിക്കേണ്ട. പപ്പടം ഉപയോഗിച്ച് നല്ല സ്വാദുള്ള ഒരു സ്‌പെഷ്യല്‍ കറി നമുക്ക് ഉണ്ടാക്കാം. വീട്ടില്‍ ആവശ്യത്തിന് പച്ചക്കറിയോ മീനോ ഇല്ലെങ്കില്‍ ഇനി പപ്പടം ഉപയോഗിച്ച് ഈ കറിയൊന്നു ഉണ്ടാക്കി നോക്കൂ…
ചേരുവകള്‍
പപ്പടം – അഞ്ചെണ്ണം
മല്ലിപ്പൊടി- അര ടീസ്പൂണ്‍
മുളക് പൊടി- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അല്‍പ്പം
കടുക്- കാല്‍ ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
പച്ചമുളക്- മൂന്ന് എണ്ണം
ചെറിയ ഉള്ളി- രണ്ടെണ്ണം
കറിവേപ്പില
ഉണ്ടാക്കുന്നവിധം
പപ്പടം ചെറിയ കഷ്ണങ്ങളായി മുറിച്ച് എണ്ണയില്‍ പൊരിക്കുക. അത് മാറ്റിവെക്കുക.
ഒരു പാത്രം ചൂടാക്കി അതില്‍ അല്‍പ്പം എണ്ണയൊഴിക്കുക. അതിലേക്ക് കടുക് ഇടുക.
കടുക് പൊട്ടിയതിന് ശേഷം കറിവേപ്പിലയും കഷ്ണങ്ങളാക്കിയ ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക.
ഇത് അല്‍പ്പനേരം വഴറ്റുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.
ഇത് നന്നായി വഴറ്റിയതിന് ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ക്കുക.
ആല്‍പ്പം ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക.
ഇനി പൊരിച്ച് വെച്ചിരിക്കുന്ന പപ്പടം ചേര്‍ക്കാം. നന്നായി തിളച്ചതിന് ശേഷം വാങ്ങിവെക്കാം.
