എഡിറ്റര്‍
എഡിറ്റര്‍
എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച 2000 ന്റെ നോട്ടുകള്‍ പേപ്പര്‍ ഒട്ടിച്ച നിലയില്‍; ബാങ്കില്‍ എത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി; യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
എഡിറ്റര്‍
Thursday 10th August 2017 3:08pm

കോട്ടയം: എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ നോട്ടില്‍ പേപ്പര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയതായി യുവതി.

വീട്ടിലെത്തി നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് അബദ്ധം മനസിലായതെന്നും ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോള്‍ അധികൃതര്‍ കൈയ്യൊഴികയുകയായിരുന്നെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചാണ് പാലാ ടൗണ്‍ എസ്ബിടി എടിഎമ്മില്‍ നിന്നും 33,000 രൂപ പിന്‍വലിച്ചതെന്ന് യുവതി പറയുന്നു. പതിനാറ് രണ്ടായിരത്തിന്റെ നോട്ടുകളും അഞ്ച് നൂറും അഞ്ഞൂറിന്റെ ഒരു നോട്ടുമാണ് ലഭിച്ചത്.


Dont Miss കളിക്കാന്‍ നിക്കുമ്പോള്‍ ഗുജറാത്തിനോടോ മധ്യപ്രദേശിനോടോ കളിക്ക്; കേരളത്തോട് കളിക്കല്ലേ പ്ലീസ്; അര്‍ണബിനെ വിടാന്‍ തയ്യാറാകാതെ ട്രോളന്‍മാര്‍


എടിഎമ്മില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ എ.ടി.എം ആയതിനാലും എ.ടി.എമ്മില്‍ നിന്നും ലഭിച്ച മുഴുവന്‍ നോട്ടുകളും പരിശോധിക്കാന്‍ എന്നത്തെപ്പോലെയും സാധിച്ചില്ല.

വീട്ടിലെത്തി എണ്ണിയപ്പോള്‍ അല്‍പ്പം ഭാരക്കൂടുതല്‍ അനുഭവപ്പെട്ടു.പിന്നീട് നോക്കിയപ്പോഴാണ് പേപ്പര്‍ ഒട്ടിച്ച നിലയില്‍ രണ്ടും, പശ ഒട്ടിച്ച നിലയില്‍ മൂന്നും നോട്ടുകള്‍ കണ്ടത്. 16, 2000 ന്റെ നോട്ടുകളില്‍ 5 എണ്ണം ഈ വിധമായിരുന്നെന്നും യുവതി പറയുന്നു.

ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ പറഞ്ഞു. അവരുടെ എടിഎമ്മില്‍ നിന്നല്ല പണം പിന്‍വലിച്ചതെന്നും അവരുടെ എടിഎമ്മില്‍ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അത് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഏതു ശാഖയിലാണോ അവിടെ കൊണ്ടുപോയി കൊടുക്കാന്‍ പറഞ്ഞ് അദ്ദേഹം കൈ മലര്‍ത്തുകയായിരുന്നു എന്നാല്‍ പിന്നീട് മാനേജരുമായി സംസാരിക്കയും പണം അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്യാന്‍ അദ്ദേഹം പറയുകയായിരുന്നെന്നും യുവതി ഫേസ്ബുക്ക പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞായറാഴ്ച രാവിലെയാണ് പാലാ ടൗണ്‍ SBT ATM (Counter 2)ല്‍ നിന്നും 33000 രൂപാ പിന്‍വലിച്ചത്.16 രണ്ടായിരത്തിന്റെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ല്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും അഠങ രീൗിലേൃ ല്‍ നിന്ന് ആ നോട്ടുകള്‍ മുഴുവന്‍ രീൗി േചെയ്യാന്‍ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോള്‍ അല്‍പ്പം ഭാരക്കൂടുതല്‍ അനുഭവപ്പെട്ടു.പിന്നീട് നോക്കിയപ്പോഴാണ് പേപ്പര്‍ ഒട്ടിച്ച നിലയില്‍ രണ്ടും പശ ഒട്ടിച്ച നിലയില്‍ മൂന്നും നോട്ടുകള്‍ കണ്ടത്.16,2000 ന്റെ നോട്ടുകളില്‍ 5 എണ്ണം ഈ വിധമായിരുന്നു.

ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച (07/08/17) രാവിലെ ഞാന്‍ ബാങ്കില്‍ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ പറഞ്ഞു.ഞാന്‍ അവരുടെ ATM ല്‍ നിന്നല്ല പണം പിന്‍വലിച്ചതെന്നും അവരുടെ ATM ല്‍ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി.

ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിന്റെ) അവിടെ പോയി കൊണ്ടു കൊടുക്കാന്‍ പറഞ്ഞ് അദ്ദേഹം കൈ മലര്‍ത്തി.ഇതേ ബാങ്കിന്റെ പിറവം ശാഖയില്‍ ( പാലാ-പിറവം 30-35 സാദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയില്‍ കൈ മലര്‍ത്തിയാല്‍ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി….

ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസര്‍ഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കില്‍ അയാളേയും അക്കൗണ്ട് എടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണെങ്കില്‍ അതു നിങ്ങള്‍ കൊടുത്തു വിടുമോ?

അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാന്‍ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു.കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജര്‍ ഞാന്‍ ആദ്യം സമീപിച്ച ആ സാറുമായി ചര്‍ച്ച നടത്തി വന്നു.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നോട് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ അക്കൗണ്ടിലേക്ക് ഡെപോസിറ്റ് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പറഞ്ഞതിന്‍ പ്രകാരം ഞാന്‍ ആ തുക അക്കൗണ്ടിലേക്ക് തന്നെ ഡെപോസിറ്റ് ചെയ്തു.അങ്ങനെ ആ ATM പറ്റിച്ച പണിയില്‍ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം.

ആയതിനാല്‍ സുഹൃത്തുക്കളെ, എ.ടി.എമ്മില്‍ നിന്നിറങ്ങും മുന്‍പ് നോട്ടുകള്‍ പരിശോധിക്കുക. ഇതു പോലെയുള്ള നോട്ടുകള്‍ കിട്ടിയാല്‍ അവിടെയുള്ള സിസി ടിവി ക്യാമറക്കു നേരെ ഉയര്‍ത്തി കാണിക്കുക.ഇടപാട് നടത്തിയതിന്റെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

 

Advertisement