2019 ലെ ട്രെന്‍ഡി കളര്‍ ഏതാണ്? നിറങ്ങളുടെ രാജാക്കന്മാരായ പാന്റോണിന്റെ കണ്ടെത്തല്‍
life plus
2019 ലെ ട്രെന്‍ഡി കളര്‍ ഏതാണ്? നിറങ്ങളുടെ രാജാക്കന്മാരായ പാന്റോണിന്റെ കണ്ടെത്തല്‍
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 10:51 pm

കോഴിക്കോട്:നിറങ്ങളുടെ വിദഗ്ദരായ പാന്റോണ്‍ 2019 ലെ ഏറ്റവും ജനകീയമാകാന്‍ പോകുന്ന നിറം തെരഞ്ഞെടുത്തു കഴിഞ്ഞു. പാന്റോണിന്റെ ഈ നിറം അറിയാനായി ലോകമെമ്പാടുമുള്ള ഫാഷനിസ്റ്റുകള്‍ കാത്തിരിക്കുകയായിരുന്നു.

പവിഴ നിറമാണ് 2019ല്‍ പാന്റോണിന്റെ കളര്‍ ഓഫ് ദ ഇയര്‍. “ലിവിങ്ങ് കോറല്‍” എന്നാണ് ഇവര്‍ നിറത്തിനെ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ സ്‌നേഹവും മൈത്രിയും കാണിക്കുന്നതാണ് ഈ നിറം എന്നാണ് പാന്റോണിന്റെ വിലയിരുത്തല്‍.

Also Read:  റിപ്പബ്ലിക് ടി.വിയുടെ സര്‍വേഫലവും കോണ്‍ഗ്രസിനൊപ്പം, ബി.ജെ.പിയെ കാത്തിരിക്കുന്നത് തിരിച്ചടി; തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണാം

ലാളിത്യത്തിന്റെയും സൗഹൃദത്തിന്റെയും വികാരങ്ങള്‍ കൈമാറാന്‍ ഈ നിറത്തിന് കഴയുമെന്നാണ് പ്രതീക്ഷ എന്നും പാന്റോണ്‍ പറയുന്നു.

മാത്രമല്ല 2019 ല്‍ നമുക്ക ചുറ്റും ഈ നിറം നിറഞ്ഞ് നില്‍ക്കുമെന്നും പാന്റോണ്‍ പ്രവചിക്കുന്നു. സന്തോഷത്തിന്റെയും ആഗ്രഹങ്ങളുടെയുമൊക്കെ പ്രതീകമായി ഈ നിറം മാറുമെന്നും അവര്‍ അവകാശപ്പെടുന്നു.