തടിക്കുറയ്ക്കാന്‍ പുതിയ ട്രിക്ക്; പനീര്‍ ടിക്ക
Recipe
തടിക്കുറയ്ക്കാന്‍ പുതിയ ട്രിക്ക്; പനീര്‍ ടിക്ക
ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 5:05 pm

ഈ വിഭത്തില്‍ എണ്ണ ഉപയോഗിച്ച് വറുക്കുന്ന ചേരുവകള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ കലോറി കുറഞ്ഞ ഏറെ അനുയോജ്യമായ വിഭവമാണ് പനീര്‍ ടിക്ക. പനീറില്‍ കൂടുതലും പ്രോട്ടീന്‍ നിറഞ്ഞതിനാല്‍ ഇത് ശരീരത്തിലെ ഉപാചയപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അത് വഴി ശരീരഭാരം കുറയ്ക്കുവാനും സഹായിക്കുന്നു.

പനീര്‍ ടിക്ക, പച്ച കാപ്സിക്കം, ഉള്ളി എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. കലോറി കുറഞ്ഞ പനീര്‍ ടിക്കയുടെ റെസിപ്പി എങ്ങിനെയാണെന്ന് നോക്കാം.

പനീര്‍ ടിക്ക തയ്യാറാക്കുന്നതിനുള്ള വിഭവങ്ങള്‍
പനീര്‍- 1 കപ്പ് (സമചതുരത്തിലായ് അരിഞ്ഞത്)
കാപ്സിക്കം-2 എണ്ണം  (1 പച്ച, 1 ചുവപ്പ്. ചതുര കഷ്ണങ്ങളായ് അരിഞ്ഞത്)
ഉള്ളി- 2 എണ്ണം (ചതുര കഷ്ണങ്ങളായ് അരിഞ്ഞത്)
തൈര്- 1 കപ്പ്
ഇഞ്ചി പേസ്റ്റ്- 1/2 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
മുളക്പൊടി- 1/2 ടീസ്പൂണ്‍
കടലമാവ്- 2സ്പൂണ്‍
ജീരകപൊടി-1/2 ടീസ്പൂണ്‍
അംച്യൂര്‍പൊടി-1/2 ടീസ്പൂണ്‍
ഗരംമസാലപെടി-1/2 ടീസ്പൂണ്‍
നാരങ്ങ നീര്- പാകത്തിന് ചേര്‍ക്കുക
മല്ലി- അര കപ്പ് (നന്നായി നുറുക്കി അരിഞ്ഞത്്)
ചാറ്റ് മസാല- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

പനീര്‍ ടിക്ക തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ തൈര്, മഞ്ഞള്‍പൊടി, മുളക്പൊടി, എന്നിവ നന്നായി യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക്് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചാറ്റ് മസാല, ഗരംമസാല എന്നിവയും ചേര്‍ക്കുക. ഇവയെല്ലാം യോജിപ്പിച്ചതിന് ശേഷം അതിലേക്ക് അംച്യൂര്‍പൊടിയും, ജീരകവും, നുറുക്കി വച്ച മല്ലിയും,കടലമാവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് കുഴമ്പ്് രൂപത്തിലാക്കുക. മസാലകൂട്ട് തയ്യാറാക്കിയതിന് ശേഷം അതിലേക്ക് കഷ്ണങ്ങളാക്കി വച്ച ഉള്ളിയും ചുവപ്പ്,പച്ച കാപ്സിക്കവും നന്നായി ചേര്‍ത്തതിന് ശേഷം അതിലേക്ക് പനീര്‍ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. എല്ലാ വിഭവങ്ങളും നന്നായി യോജിച്ചതിന് ശേഷം 30 മിനിട്ട് മാരിനേറ്റ് ചെയ്യാന്‍ വയ്ക്കുക. തുടര്‍ന്ന് ഓരോ വിഭവങ്ങള്‍ എടുത്ത് സ്‌ക്യുവര്‍ സ്റ്റിക്കില്‍ സെറ്റ് ചെയ്യുക. ശേഷം സ്റ്റൗ കത്തിച്ച് പാന്‍ ചൂടാകാന്‍ വയ്ക്കുക. പാന്‍ നന്നായി ചൂടായതിന് ശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിന് ശേഷം സ്‌ക്യുവര്‍ സ്റ്റിക്കില്‍ സെറ്റ് ചെയ്ത് വിഭവം പാനില്‍ വയ്ക്കുക. പനീറിന്റെയും പച്ചക്കറിയുടെയും എല്ലാ വശങ്ങളും നന്നായി വേവാന്‍ ശ്രദ്ധിക്കുക. പനീര്‍ സ്വര്‍ണ്ണ നിറമാകുന്നത് വരെ നന്നായി വേവിക്കുക. പനീര്‍ പാകമായതിന് ശേഷം വിഭവം സ്‌കവര്‍ സ്റ്റികില്‍ നിന്നും മാറ്റി പ്ലെയ്റ്റില്‍ വിളമ്പുക.