എഡിറ്റര്‍
എഡിറ്റര്‍
വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കെ.എന്‍.എ ഖാദറിന് കിട്ടില്ലെന്ന് പാണക്കാട് ഹൈദരാലി തങ്ങള്‍
എഡിറ്റര്‍
Sunday 15th October 2017 10:46am

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കെ.എന്‍.എ ഖാദറിന് കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നും പാണക്കാട് ഹൈദരലി തങ്ങള്‍. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്നുംഅതുകൊണ്ടാണ് കെ.എന്‍.എ ഖാദറിന്റെ ലീഡ് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വേങ്ങര മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ യൂ.എഡി.എഫിന്റെ സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ വേങ്ങരയിലെ ആറു പഞ്ചായത്തുകളിലെയും വോട്ടിംഗ് ലീഡുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ യൂ.എഡി.എഫിന് കുറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഈ മണ്ഡലത്തില്‍ 38,057 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

Advertisement