എഡിറ്റര്‍
എഡിറ്റര്‍
പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപമുള്ള സമാന്തരപാതയുടെ അടച്ച ഭാഗം ജില്ലാ കലക്ടറും എം.എല്‍.എയും ഉള്‍പ്പെടെയുള്ള സംഘം തുറന്നു കൊടുത്തു
എഡിറ്റര്‍
Saturday 2nd September 2017 9:03pm


തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം ടോള്‍ കമ്പനി അടച്ചു പൂട്ടിയ സമാന്തര റോഡ് ജില്ലാ കലക്ടറും എം.എല്‍.എയും ഉള്‍പ്പെടെയുള്ള സംഘം തുറന്നു. സര്‍ക്കാരില്‍നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമാന്തര പാത തുറന്നത്.

ജില്ലാ കലക്ടര്‍ എ.കൗശികന്‍, ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമാന്തരപാതയുടെ അടച്ച ഭാഗം പൊളിച്ചത്. പാത തുറന്നതോടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു ടോള്‍ നല്‍കാതെ ഇതുവഴി പോകാം.

ദേശീയ പാതയ്ക്ക് സമാന്തരമായി മണലിപ്പുഴപാലത്തിന് സമീപത്ത് കൂടിയുള്ള റോഡ് മുമ്പ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ എന്നാല്‍ ടോള്‍ റോഡിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ റോഡ് ഉണ്ടാക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയിലുണ്ടെന്ന ന്യായം പറഞ്ഞ് കമ്പനി ഈ വഴിയും അടച്ചുപൂട്ടി. ഈ വഴിയാണ് ഇപ്പോള്‍ തുറന്നത്.
പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് നിരവധി തര്‍ക്കങ്ങളുണ്ടായിരുന്നു. അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ തുറന്ന് വിടണമെന്ന് സമരസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.


Also read  പരുക്കേറ്റവരുടെ കയ്യില്‍ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടത്; ചികിത്സ നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി


ടോള്‍ കൊള്ളക്കും ബി.ഒ.ടി വ്യവസ്ഥകള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍ വക വെക്കാതെ ടോള്‍ കമ്പനിക്ക് അനൂകൂലമായി ദേശീയ പാത അതോറിറ്റി വിജ്ഞാപനമിറക്കി. ടോള്‍ നിരക്ക് നല്‍കാതെ സൗജന്യ സഞ്ചാരം അനുവദിക്കില്ല എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂ എന്നായിരുന്നു വിജ്ഞാപനം.

പാലിയേക്കര പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇപ്പോഴുള്ളത് മുപ്പതിലധികം കേസുകളാണ്. കേസുകള്‍ എങ്ങുമെത്താതെ നീണ്ടു പോകുകയാണ്.നിര്‍മ്മാണം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോഴേക്കും ചിലവായതിന്റെ 65 ശതമാനവും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (GIPL) എന്ന കമ്പനി പിരിച്ചെടുത്തുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ടോള്‍ പ്ലാസയിലൂടെ പ്രതിദിനം ശരാശരി 24,000 വാഹനങ്ങളാണ് കടന്നു പോകുന്നുവെന്നാണ് കണക്ക്. 2015ലെ വിവരാവകാശ രേഖ പ്രകാരമുള്ള കണക്കില്‍ 26 ലക്ഷമാണ് പ്രതിദിന വരുമാനം. 721.17 കോടി രൂപയാണ് കമ്പനിക്ക് ഇതുവരെ ചിലവായത് അതില്‍ 454.89 കോടി രൂപ ഇതുവരെ പിരിച്ചെടുത്തു.

Advertisement