വാഷിങ്ങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞങ്ങളുടെ കാലത്തെ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച് ഫലസ്തീന്‍ അനുകൂലികള്‍. ട്രംപ് സെപ്റ്റംബര്‍ ഒമ്പതിന് വാഷിങ്ങ്ടണ്‍ ഡി.സിയിലെ ഒരു റെസ്റ്ററൊന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
വാഷിങ്ങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞങ്ങളുടെ കാലത്തെ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച് ഫലസ്തീന്‍ അനുകൂലികള്‍. ട്രംപ് സെപ്റ്റംബര്‍ ഒമ്പതിന് വാഷിങ്ങ്ടണ്‍ ഡി.സിയിലെ ഒരു റെസ്റ്ററൊന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
ഡി.സിയെ സ്വതന്ത്രമാക്കൂ, ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്നിങ്ങനെ പറഞ്ഞാണ് ട്രംപിനെതിരെ ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. ട്രംപ് ഈ നൂറ്റാണ്ടിലെ ഹിറ്റ്‌ലറാണെന്നും അദ്ദേഹത്തെ ഇവിടെ സ്വീകരിക്കുന്നതില്‍ നിങ്ങള്‍ ലജ്ജിക്കണമെന്നും പ്രതിഷേധക്കാര്‍ വീഡിയോയില്‍ പറയുന്നത് കാണാം. ലോകമെമ്പാടുമുള്ള സമൂഹങ്ങളെ യു.എസ് പ്രസിഡന്റ് ഭയപ്പെടുത്തുകയാണെന്നും ക്ലിപ്പില്‍ ഒരു യുവതി പറയുന്നുണ്ട്.
‘പ്യൂര്‍ട്ടോ റിക്കോ മുതല്‍ ഫിലിപ്പീന്‍സ്, ഫലസ്തീന്‍, വെനെസ്വേല വരെയുള്ള ലോകമെമ്പാടുമുള്ള സമൂഹങ്ങളെ ട്രംപ് ഭയപ്പെടുത്തുകയാണ്. ഡി.സിയില്‍ അദ്ദേഹത്തിന് ക്ഷണമില്ല. ഫലസ്തീനികള്‍ക്കും അദ്ദേഹത്തെ ആവശ്യമില്ല. ഫലസ്തീന്‍ വില്പനയ്ക്കുള്ളതല്ല,’ ഒരു ഫലസ്തീന്‍ അനുകൂല യുവതി പറഞ്ഞു.
പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അവരെ നോക്കി പരിഹസിക്കുന്ന ട്രംപിനെയും വീഡിയോയില്‍ കാണാം. സെക്യൂരിറ്റി ജീവനക്കാരോട് പ്രതിഷേധക്കാരെ മാറ്റാനും ട്രംപ് നിര്‍ദേശം നല്‍കുന്നുണ്ട്.
ഫലസ്തീനെ മാത്രമല്ല, വെനെസ്വേലയെയും പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം മുദ്രാവാക്യങ്ങൾക്കിടെ പരാമർശിച്ചിരുന്നു. നിലവിൽ യു.എസ് വെനെസ്വേലയുമായി തുറന്ന് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് യു.എസ് കഴിഞ്ഞ ദിവസം വെനെസ്വേലൻ കപ്പലുകളെ ആക്രമിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ മാസം വെനെസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്യുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്ക് യു.എസിലെ യുവതലമുറയുടെ പിന്തുണയില്ലെന്ന് തെളിയിക്കുന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ക്വിന്നിപിയാക് സര്‍വകലാശാല നടത്തിയ സര്‍വേ പ്രകാരം, 60 ശതമാനം പേര്‍ ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നത് എതിര്‍ക്കുകയാണെന്നും 32 ശതമാനം ആളുകള്‍ മാത്രമാണ് ഇതിനെ പിന്തുണക്കുന്നതെന്നും കണ്ടെത്തി.
ഇതിനിടെ ഇസ്രാഈൽ ഫലസ്തീനിൽ ആക്രമണം കടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഖത്തർ അടക്കമുള്ള അഞ്ച് രാജ്യങ്ങളിൽ ഇസ്രാഈൽ ആക്രമണം നടത്തിയിരുന്നു.
Content Highlight: Palestinian supports calls US president Donald Trump as Hitler of this era