തിരുവനന്തപുരം: ഫലസ്തീൻ അംബാസിഡർ അബ്‌ദുള്ള അബു ശൗഇഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്.
തിരുവനന്തപുരം: ഫലസ്തീൻ അംബാസിഡർ അബ്‌ദുള്ള അബു ശൗഇഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ ഭാഗമായാണ് ഫലസ്തീൻ അംബാസിഡർ എത്തുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്.
നേരത്തെ കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസിലും അബ്‌ദുള്ള അബു ശൗഇഷ് പങ്കെടുത്തിരുന്നു.
ഫലസ്തീനിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വലിയ പിന്തുണയാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ ഗസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരവേകുന്ന ബിഗ് സല്യൂട്ട് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ധനകാര്യമന്ത്രി കെ.എം ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുന്നത്.
Content Highlight: Palestinian Ambassador to meet with Chief Minister again tomorrow