പാലക്കാട് നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരന്‍
Kerala
പാലക്കാട് നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 11:53 am

ഒറ്റപ്പാലം: പാലക്കാട് നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി. ഒക്ടോബര്‍ 16ന് ശിക്ഷാ വിധി പുറപ്പെടുവിക്കും. പ്രോസിക്യൂഷനില്‍ നാല്‍പ്പത്തിനാല് സാക്ഷികളെ വിശദീകരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞ പശ്ചാത്തലത്തിലാണ് കോടതി വിധി. തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചെന്താമരക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 44 സാക്ഷികളാണ് കോടതിയിൽ ഹാജരായത്.

ഇവരിൽ കൊലപാതകം നേരിട്ട് കണ്ടവർ അടക്കം ഉൾപ്പെടുന്നു. വിധി പ്രസ്താവിച്ചതിന് ശേഷം ‘എന്തെങ്കിലും പറയാന് ഉണ്ടോ’ എന്ന കോടതിയുടെ ചോദ്യത്തോട് ഒന്ന് പറയാനില്ലെന്നാണ് ചെന്താമര മറുപടി നൽകിയത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. പങ്കാളി പിണങ്ങിപ്പോകാൻ കാരണമെന്ന് സംശയിച്ചായിരുന്നു കൊലപാതകം.

Content highlight: Palakkad Nenmara Sajitha murder case; Chenthamara is the culprit