പാലക്കാട് ആശങ്ക; ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തവര്‍
COVID-19
പാലക്കാട് ആശങ്ക; ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തവര്‍
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 5:12 pm

പാലക്കാട്: ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യപ്രവര്‍ത്തകരും വാളയാര്‍ അതിര്‍ത്തിയില്‍ ജോലി ചെയ്തിരുന്നവര്‍. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

12 പേര്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തിയവരാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേരും പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: