ടി-20 ലോകകപ്പ് 2026ല്‍ നമീബിയയെ തകര്‍ത്ത് പാകിസ്ഥാന്‍ സൂപ്പര്‍ 8ല്‍ പ്രവേശിച്ചു. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 102 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് മെന്‍ ഇന്‍ ഗ്രീന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ17.3 ഓവറില്‍ 97 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
Pakistan seal the final #T20WorldCup Super 8 spot with a solid victory over Namibia 👊
📝: https://t.co/ig0UhhTcFP pic.twitter.com/XnqUAqOTvK
— ICC (@ICC) February 18, 2026
സൂപ്പര്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ സ്പിന്‍ ബൗളിങ്ങിലാണ് നമീബിയ തകര്‍ന്നടിഞ്ഞത്. 3.3 ഓവറില്‍ ഒരു മെയ്ഡന്‍ വിത്ത് ടു വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 16 റണ്‍സ് വഴങ്ങിയ താരത്തിന് 4.57 എന്ന മികച്ച എക്കോണമി സ്വന്തമാക്കാനായി. താരത്തിന് പുറമെ ഷദബ് ഖാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സല്‍മാന്‍ മിര്‍സ, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നമീബിയക്ക് വേണ്ടി ബാറ്റിങ്ങില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത് ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാമ്പ് 23 റണ്‍സ് നേടിയപ്പോള്‍ അലക്‌സാന്‍ഡര്‍ വോള്‍ഷെങ്ക് 20 റണ്‍സും നേടി.
Pakistan register a massive win against Namibia to seal their spot in the Super 8s! 🔥
ICC Men’s #T20WorldCup | #INDvNED | LIVE NOW 👉 https://t.co/ZDDaX3A22Z pic.twitter.com/ZLpXubDSXn
— Star Sports (@StarSportsIndia) February 18, 2026
അതേസമയം ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 58 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 100 റണ്‍സാണ് താരം സ്വന്തമാക്കിയത്. 172.41 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
അതേസമയം മത്സരത്തില്‍ ഫര്‍ഹാന് പുറമെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ 23 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 38* റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ഷദബ് ഖാന്‍ 22 പന്തില്‍ 36* റണ്‍സും നേടി ടീമിന്റെ ടോട്ടല്‍ ഉയര്‍ത്തുന്നതില്‍ സംഭാവന ചെയ്തു.
നമീബിയക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് ജാക് ബ്രസലാണ്. രണ്ട് വിക്കറ്റാണ് താരം നേടിയത്. ജെറാഡ് ഇറാസ്മസ് ഒരു വിക്കറ്റും നേടി.
Content Highlight: Pakistan Qualified Super 8 In T20 World Cup 2026
