എഡിറ്റര്‍
എഡിറ്റര്‍
ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ വീട്ടു തടങ്കലിലാക്കി
എഡിറ്റര്‍
Tuesday 31st January 2017 8:30am

hafis-saeed


ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിഅ അല്‍ ക്വാസയിലാണ് സെയ്ദിനെ തടവിലാക്കിയിരിക്കുന്നത്. ഹാഫിസിന്റെ വീട് സ്ഥിതി ചെയ്യുന്ന ഫൈസല്‍നഗറിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നും സൂചനയുണ്ട്.


ഇസ്‌ലാമാബാദ്:  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ വീട്ടു തടങ്കലിലാക്കി. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്ന് സംശയമുണ്ട്.

ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിഅ അല്‍ ക്വാസയിലാണ് സെയ്ദിനെ തടവിലാക്കിയിരിക്കുന്നത്. ഹാഫിസിന്റെ വീട് സ്ഥിതി ചെയ്യുന്ന ഫൈസല്‍നഗറിലേക്ക് അദ്ദേഹത്തെ മാറ്റുമെന്നും സൂചനയുണ്ട്.

ജനവുവരി 27ന് പാകിസ്ഥാന്‍ അഭ്യന്തര മന്ത്രാലയമാണ് ഹാഫിസ് സഈദിനെ വീട്ടുതടങ്കലിലാക്കാനുള്ള ഉത്തരവിറക്കിയത്. ജമാഅത്തുദ്ദഅ്‌വയെ കൂടാതെ ഫലഹ്-ഇ-ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്ന സംഘടനയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഹാഫിസ് സെയ്ദിനൊപ്പം മറ്റു നാലു പേരെ കൂടെ തടങ്കലിലാക്കിയിട്ടുണ്ട്.  ജമാഅത്തുദ്ദഅവ സ്ഥാപകാംഗം സഫര്‍ ഇക്ബാല്‍, മാഗസിന്‍ എഡിറ്റര്‍ കാസി കാഷിഫ് നവാസ്, അംഗങ്ങളായ അബ്ദു റഹ്മാന്‍ ആബിദ്, അബ്ദുല്ല ഉബൈദ് എന്നിവരാണ് അറിസ്റ്റിലായ മറ്റുള്ളവര്‍.


Read more: കാനഡയിലെ പള്ളി ആക്രമണം മുസ്‌ലിംങ്ങള്‍ക്കെതിരായ ഭീകരാക്രമണം: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ


ഹാഫിസിന്റെ സംഘടനയായ ജമാഅത്തുദ്ദഅ്‌വയെ നിരോധിച്ചേക്കുമെന്നും സൂചനകളുണ്ട്. 2014ല്‍ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ജമാഅത്തുദ്ദഅ്‌വ.

2008ല്‍ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ ആറുമാസത്തേക്ക് വീട്ടുതടങ്കലിലാക്കിയിരുന്നു.

Advertisement