ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയ സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തിയതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍. പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തെത്തി.
പാകിസ്ഥാന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പ്രതികരിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന നടപടിയാണ് രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തലെന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റിനാണ് ഇന്ത്യയുടെ മറുപടി.
വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍
‘പാകിസ്ഥാന്‍ അവരുടെ മോശമായ മനുഷ്യാവകാശ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പാകിസ്ഥാന്റെ ചരിത്രമെന്ന് പറഞ്ഞാല്‍ മതഭ്രാന്ത്, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റം എന്നിവയാണ്.
അങ്ങനെ നോക്കുമ്പോള്‍ പാകിസ്ഥാന് ഇന്ത്യയെ പഠിപ്പിക്കാന്‍ ധാര്‍മികമായ അവകാശമില്ല. കപടമായ പ്രസംഗങ്ങള്‍ നടത്താതെ പാകിസ്ഥാന്‍ ആഭ്യന്തരകാര്യങ്ങള്‍ നോക്കണം. സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കാന്‍ നോക്കണം,’ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
VIDEO | Delhi: Addressing a press conference, MEA spokesperson Randhir Jaiswal, reacting to Pakistan’s comments on PM Modi hoisting the flag at the Ayodhya Ram Temple, says, “We have seen the reported remarks and reject them with the contempt they deserve. As a country with a… pic.twitter.com/wdKQVPHMrt
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ വിദ്വേഷവും ഇസ്‌ലാമോഫോബിയയും ലോകരാജ്യങ്ങള്‍ അപലപിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രാലയത്തിന്റെ വിമര്‍ശനം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്താണെന്നും ഇത് ഇന്ത്യയുടെ ന്യൂനപക്ഷ വിരുദ്ധതയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു.
‘ഇന്ത്യയുടെ ഭൂരിപക്ഷ ഹിന്ദുത്വ ഐഡിയോളജിക്ക് കീഴില്‍ മുസ്‌ലിങ്ങളുടെ സാംസ്‌കാരികമായ പൈതൃകത്തെ തച്ചുടയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ പാര്‍ശ്വവത്കരിക്കുകയാണ്.
ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര സമൂഹം മനസിലാക്കണം. ഇന്ത്യയിലെ മുസ്‌ലിങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടണം.
അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ട് മുസ്‌ലിം ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണം’, പാകിസ്ഥാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
🔊PR No.3️⃣5️⃣0️⃣/2️⃣0️⃣2️⃣5️⃣
Pakistan calls international attention to rising Islamophobia and heritage desecration in India