2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ . എന്നാൽ, തങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ സർക്കാരിന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ . എന്നാൽ, തങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ സർക്കാരിന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ ഐ.സി.സി പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ ഈ തീരുമാനം. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.
🚨 PAKISTAN TO BOYCOTT INDIA GAME IN T20 WORLD CUP 🚨
– Government of Pakistan has granted approval to participate in the T20 World Cup 2026 but not to take field in the match against India on February 15th. pic.twitter.com/bTBR0MY4SP
— Johns. (@CricCrazyJohns) February 1, 2026
‘2026 ഐ.സി.സി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ടീമിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരി 15ന് ഇന്ത്യയുമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തില്‍ ടീം കളത്തിലിറങ്ങില്ല,’ പാകിസ്ഥാൻ സർക്കാർ പറഞ്ഞു.
നേരത്തെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ച ബംഗ്ലാദേശ് ടീമിനെ ഐ.സി.സി ലോകകപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. ഐ.പി.എല്ലില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ പുറത്താക്കിയതിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഐ.സി.സിയോട് തങ്ങളുടെ മത്സരങ്ങളുടെ വേദി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്ത്യയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റാന്‍ സാധിക്കില്ലെന്ന നിലപാട് അറിയിച്ച ഐ.സി.സി ബംഗ്ലാദേശിന് 24 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. എന്നാല്‍, ബി.സി.ബി തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ ഐ.സി.സി ടീമിനെ പുറത്താക്കുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഐ.സി.സി കടുത്ത നടപടി എടുക്കുമെന്ന് വ്യക്തമായതോടെ പി.സി.ബി ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Pakistan cricket team to boycott match against India in T20 World Cup 2026