'Well Done My Boy, Mission Accomplished'; സന്ദീപ് വാര്യരുടെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാല്‍
Kerala
'Well Done My Boy, Mission Accomplished'; സന്ദീപ് വാര്യരുടെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd December 2025, 12:27 pm

തിരുവന്തപുരം: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പി നേതാവ് പദ്മജ വേണുഗോപാല്‍ . ‘Well Done My Boy Mission Accomplished’ എന്ന് കുറിച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കോൺഗ്രസിലേക്ക് ബി.ജെ.പി അയച്ച ട്രോജൻ കുതിരയാണ് സന്ദീപ് വാര്യർ എന്ന പരിഹാസം നിലനിൽക്കെയാണ് പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പദ്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഉയരുന്നത്. ‘Not finish.The mission continuing’, ‘Chair’ Warrior, ‘Secret agent on mission accomplished’, ‘Trojan Horse’ എന്നിങ്ങനെയാണ് ചില കമന്റുകൾ.

‘ഏല്പിച്ചു വിട്ട ചുമതല അയാള്‍ നന്നായി നിര്‍വഹിക്കുന്നുണ്ട്, കോണ്‍ഗ്രസുകാര്‍ക്കും ലീഗുകാര്‍ക്കും യാതൊരു സംശയത്തിനും ഇട നല്കാതെ. പഞ്ചതന്ത്രത്തില്‍, ശത്രുക്കളായ മൂങ്ങകളുടെ കൂട്ടത്തില്‍ മിത്രഭാവേന കടന്നു കൂടിയ ചിരഞ്ജീവി എന്ന ബുദ്ധിമാനായ ഒരു കാക്കയുടെ കഥയുണ്ട്. ആ ചിരഞ്ജീവിയുടെ റോളാണ് ഇദ്ദേഹം ഇപ്പോള്‍ വിദഗ്ദ്ധമായി ആടുന്നത്,’ എന്നതാണ് മറ്റൊരു കമന്റ്.

മൂപ്പര് മുങ്ങി എന്നൊരു കേൾവിയുണ്ടെന്നും സീക്രട്ട് ഏജന്റ് പണി പറ്റിച്ചുവെന്നും ചിലർ അഭിപ്രായപ്പെടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത പരാതി നൽകിയ കേസിൽ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്തിൽ സന്ദീപ് വാര്യരടക്കം അഞ്ച് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അതിജീവിതയുടെ പേര് താൻ വെളിപ്പെടുത്തിയില്ലെന്നും തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു.

അതിജീവിതയ്ക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികൾ പൊലീസ് തുടരുന്നതിനാൽ സന്ദീപ് വാര്യർ മുൻ‌കൂർ ജാമ്യം തേടിയിരുന്നു. ഇതിനുപിന്നാലെ സന്ദീപ് വാര്യർ ഒളിവിലാണെന്നാണ് വിവരം.

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയാണ്. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും പാലക്കാട് .സ്വദേശിയായ വ്‌ളോഗറാണ് ആറാം പ്രതി.

content Highlight: Padmaja Venugopal shares Sandeep Warrier’s picture, ‘Well Done My Boy, Mission Accomplished’