പാ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ സത്യരാജ്; ഒപ്പം ആര്യയും
Pa Ranjith
പാ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ സത്യരാജ്; ഒപ്പം ആര്യയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 8:22 pm

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത തമിഴ് ചിത്രത്തില്‍ മൂന്ന് നായകന്‍മാരെന്ന് റിപ്പോര്‍ട്ട്. സത്യരാജ്, ആര്യ എന്നിവരാണ് രണ്ട് നായകന്‍മാര്‍. മൂന്നാം നായകനെ നിശ്ചയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥാ രചനയും പ്രീ പൊഡക്ഷന്‍ ജോലികളും നടന്നുവരികയാണ്. 2020ല്‍ ചിത്രീകരണം നടത്താവുന്ന വിധത്തിലാണ് ആലോചനകള്‍ നടക്കുന്നത്. ചെന്നൈയിലും ഹൈദരാബാദിലും ആയിരിക്കും പ്രധാന ഷെഡ്യൂളുകള്‍ ചിത്രീകരിക്കുക.

നേരത്തെ കാര്‍ത്തിയുടെ പേരായിരുന്നു ആര്യയ്ക്ക് പകരം ചര്‍ച്ചകളിലുണ്ടായിരുന്നത്. പിന്നീടാണ് ആര്യയിലേക്കെത്തിയത്. റാണ ദഗ്ഗുപതിയുടെ പേരും ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്നിരുന്നു.

ആദിവാസി നേതാവ് ബിര്‍സ മുണ്ടയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമായിരിക്കും പാ രഞ്ജിത്ത് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്നായിരുന്നു കരുതിയിരുന്നത്. നമ്ഹ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ് ചിത്രത്തിന് ശേഷമായിരിക്കും നടക്കുക.