Administrator
Administrator
മലയാളികളെ പാടി ഉറക്കിയ സുശീലാമ്മ
Administrator
Saturday 13th November 2010 4:46pm

പാട്ടുപാടി ഉറക്കാം ഞാന്‍ മലയാളിയുടെ ഓര്‍മകളില്‍ എന്നും നിലനില്ക്കുന്ന താരാട്ടുപാട്ടാണിത്. ഈ നിത്യഹരിതഗാനത്തിന്റെ പിന്നിലെ ശബ്ദം സുശീലയുടേതാണ്. മലയാളിയല്ലാതെ മലയാളികളിലൊരാളായി മാറിയ പി.സുശീലയുടേതാണ്.
1935നവംബര്‍ 13ന് ആന്ദ്രാപ്രേദേശിലെ വിജനഗരത്തിലാണ് പി.സുശീല ജനിച്ചത്.സുശീലയുടെ പതിനാറാം വയസ്സില്‍ സംഗീത സംവിധായകന്‍ പാന്‍ഡേല്യ നാഗേശ്വര റാവുവാണ് സംഗീതത്തിന്റെ ലോകത്തേക്ക്  വഴികാണിച്ചുകൊടുത്തത്.

1952ല്‍ നാഗേശ്വര റാവുവിന്റെ ‘പെറ്റതായ്’ എന്ന ചിത്രത്തിലൂടെ പി. സുശീല അരങ്ങേറ്റം കുറിച്ചു. അന്‍പതുകളുടെ മധ്യത്തിലെത്തിയപ്പോഴേക്കും സുശീല തമിഴിലും തെലുങ്കിലും നല്ലൊരു സ്ഥാനം നേടിയിരുന്നു. സൗന്ദര്യരാജന്‍ – സുശീല ടീമിന്റെ യുഗ്മഗാനങ്ങള്‍  തെന്നിന്ത്യയിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നാണ്.

പാട്ടിന്റെ ഈ വസന്തം മലയാളത്തിലെത്തിയത് 1960 കളിലാണ്. മലയാളത്തിതലേക്ക് ഈ സംഗീത ദേവതയെ പരിചയപ്പെടുത്തിയത് വി.ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. ‘സീത’ എന്ന ചിത്രത്തില്‍ അഭയ്‌ദേവ് ചിട്ടപ്പെടുത്തിയ വരികള്‍ക്ക് ജീവന്‍ നല്കുകയായിരുന്നു സുശീല. മലയാളികളുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട താരാട്ടുപാട്ടുകളിലൊന്നായ ‘പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ….’ എന്ന ഗാനത്തിന്റെ പിറവിയായിരുന്നു അത്.
ദക്ഷിണാമൂര്‍ത്തിയുടെ ഈണവും സുശീലയുടെ സ്വരമാധുര്യവും കൂടിച്ചേര്‍ന്നപ്പോള്‍ ഈ ഗാനം അനശ്വരമായി.

അപ്രതീക്ഷിതമായാണ് ഈ ഗാനം പാടാന്‍ സുശീല എത്തിയത്. പി.ലീലയ്ക്കായി മാറ്റിവച്ചതായിരുന്നു ഈ ഗാനം. എന്നാല്‍ ലീലയ്ക്ക് തിരക്കുകാരണം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ആ്ന്ധ്രാക്കാരിയായ സുശീല ഈ ഗാനം പാടാനെത്തി. മലയാളം ശരിക്ക് ഉച്ഛരിക്കാനാവാത്ത സുശീല വളരെയധികം പരിശ്രമിച്ചാണ് ഈ ഗനം പൂര്‍ണതയില്‍ എത്തിച്ചത്.

ഈ പാട്ടിനുവേണ്ടി കൊച്ചുകുട്ടിയെപ്പോലെ സുശീല അക്ഷരങ്ങള്‍ ഉച്ഛരിച്ചു പഠിച്ചു. കഠിന പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുക തന്നെ ചെയ്തു. ഇന്നും ഈ ഗാനം സംഗീതാസ്വാദകര്‍ക്ക് പ്രിയ്യപ്പെട്ട ഒന്നായി നിലനില്‍ക്കുന്നത് അതിനാലാണ്.
ആദ്യ ഗാനം ഹിറ്റായതോടെ തന്നെ ഈ വാനമ്പാടിയുടെ ആലാപന വശ്യതയും അഭൗമ ശബ്ദവും മലയാളത്തെ കീഴ്‌പ്പെടുത്താന്‍ തുടങ്ങി. അക്കാലത്ത് മലയാളത്തിലെ ഏറ്റവും പ്രമുഖ ബാനറായിരുന്നു മഞ്ഞിലാസ്. ഏറ്റവും വലിയ ഹിറ്റുകള്‍ കുഞ്ചാക്കോ – വയലാര്‍ – ദേവരാജന്‍ ടീമിന്റേതായിരുന്നു. ഇവരുടെ ചിത്രമായ 1961ല്‍ ‘ഉമ്മിണി തങ്ക യിലാണ് ആദ്യമായി എ.എം. രാജയോടൊപ്പം സുശീല പാടുന്നത്. ‘അന്നു നിന്നെ കണ്ടതില്‍ പിന്നെ…, 62ല്‍ ഭാര്യയിലെ ‘പെരിയാറേ… പെരിയാറേ.. എന്ന ഗാനം വന്‍ ഹിറ്റായി. അതിനോകം അവര്‍ ദേവരാജന്‍ മാഷിന്റെ പ്രിയ ഗായികയായി കഴിഞ്ഞു.
ഈ ഗായികയെ തേടിയെത്തിയ അംഗീകാരങ്ങളും ഒരുപാടാണ്. അഞ്ചുതവണ പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് സുശീലാമ്മയെ തേടിയെത്തിയിട്ടുണ്ട്. 2008ല്‍ രാഷട്രം ഇവരെ പ്ത്മഭൂഷണ്‍ നല്കി ആദരിച്ചു.
ഈ ഗായികയ്ക്കു മുന്നില്‍ ഇനിയും കീഴടയ്ക്കാന്‍ സാമ്രാജ്യങ്ങള്‍ ഒരുപാടുണ്ട്.

Advertisement