കളമശ്ശേരിയില്‍ പി. രാജീവ് മുന്നില്‍
Kerala Election 2021
കളമശ്ശേരിയില്‍ പി. രാജീവ് മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 10:06 am

കൊച്ചി: എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് മുന്നില്‍. കളമശ്ശേരിയിലെ സിറ്റിങ് എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

പാലാരിവട്ടം പാലം അഴിമതിക്കേസ് തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നതിനാല്‍ കളമശ്ശേരിയിലെ തെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് 86 സീറ്റിലും യു.ഡി.എഫ് 50 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. നാല് സ്ഥലങ്ങളില്‍ എന്‍.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Rajeev Leads in Kalamassery