[]വടകര: സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി മോഹനനന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷി വിസ്താരത്തില്‍ അദ്ദേഹം മൊഴി മാറ്റി. []
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 14 ാം പ്രതിയായ മോഹനന്‍ മാസ്റ്ററെ ജുഡീഷ്യല്‍ കസ്റ്റജയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറണ്ടിലൂടെയാണ് സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തിച്ചത്.
15 ആര്‍ എം പി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സുനിലിന്റെ വിസ്താരത്തിലാണ് മോഹനന്‍ മാസ്റ്റര്‍ കുറ്റപത്രത്തിലെ വാറണ്ടില്‍ നി്‌നന് വ്യത്യസ്തമായി മൊഴി നല്‍കിയത്.
2009 ഏപ്രില്‍ 14 ന് കുന്നമ്മക്കര ലോക്കല്‍ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിന് സമീപം കാറിലെത്തിയ തന്നെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തതെന്നും തുടര്‍ന്ന് വടകര സഹകരണ ആശുപത്രയില്‍ അഡ്മിറ്റ് ചെയ്ത സമയ്തത് എടച്ചേരി പോലീസ് മൊഴി രേഖപ്പെടുത്തിയെന്നും വിസ്താരത്തില്‍ മോഹനന്‍ വ്യക്തമാക്കി.
മൊഴി രേഖപ്പെടുത്തിയതിന് താഴെ തന്റെ ഒപ്പ് തന്നെയാണ്. കൂട്ടിലുള്ള പ്രതികളെ അറിയാമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്.
നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ കൃത്യം നിര്‍വഹിച്ചവരുടെ പേര് എടുത്തു പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആ സമയത്ത് പരിസരത്ത് കൂടിനിന്നവര്‍ പറഞ്ഞ പ്രകാരമാണ് പേര് നല്‍കിയതെന്നായിരുന്നു മറുപടി.
കൂട്ടിലുള്ള പ്രതികളെ ചൂണ്ടിക്കാട്ടി ആരെയെങ്കിലും നേരിട്ടറിയാമോ എന്ന ചോദ്യത്തിന് ആരെയും നേരിട്ടറിയില്ലെന്ന് മോഹനന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നും മൊഴിയെടുത്ത ശേഷം ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ കേസന്വേഷണവുമായി സമീപിച്ചിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
ആര്‍ എം പി രൂപത്ക്കരിക്കച്ചതിനെപ്പറ്റി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയത്ത് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ഇക്കഴിഞ്ഞ പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ ടി.പി ചന്ദ്രശേഖരന്‍ ആര്‍ എം പിയുട സ്ഥാനര്‍ത്ഥിയായി മത്സരിച്ചോയെന്ന ചോദ്യത്തിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചതെന്ന് മൊഴി നല്‍കി.
നിങ്ങള്‍ മൊഴി മാറ്റിപ്പറയുന്നതും പ്രതികളെ അറിയില്ലെന്ന് പറഞ്ഞതും ആര്‍ എം പിയോട് വൈരാഗ്യമില്ലെന്ന് തെളിയിക്കാനല്ലേ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി.
