കെ. മുരളീധരന്‍ ഈച്ചരവാര്യരുടെ ആത്മകഥ വായിക്കണം: പി. ജയരാജന്‍
D' Election 2019
കെ. മുരളീധരന്‍ ഈച്ചരവാര്യരുടെ ആത്മകഥ വായിക്കണം: പി. ജയരാജന്‍
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 10:10 am

വടകര: തന്നെ അക്രമകാരിയെന്ന് വിളിച്ച കെ. മുരളീധരന് മറുപടിയുമായി വടകര ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയരാജന്‍. തന്നെ അക്രമകാരിയെന്ന് വിളിച്ച മുരളീധരന്‍ ഈച്ചരവാര്യരുടെ ആത്മകഥ വായിക്കണം. നിങ്ങള്‍ എന്തിനാണ് എന്റെ മകന് മഴയത്ത് നിര്‍ത്തിയതെന്ന ചോദ്യത്തിന് മറുപടി പറയണമെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ തനിക്കെതിരെ മഹാസഖ്യമാണെന്നും ജയരാജന്‍ പറഞ്ഞു. ആര്‍.എസ്.എസ് മുതല്‍ ജമാഅത്തെ ഇസ്‌ലാമി വരെ ഈ സഖ്യത്തിലുണ്ടെന്നും ജയരാജന്‍ പറഞ്ഞു. എന്നാല്‍ വടകരയില്‍ എല്‍.ഡി.എഫ് ജയം ഉറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വടകര മണ്ഡലത്തില്‍നിന്നു ജയിച്ച് ഇന്ത്യന്‍ പാര്‍ലമന്റെില്‍ താന്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ അന്വേഷിച്ച് മണ്ഡലത്തിലെ ജനങ്ങള്‍  സെന്‍ട്രല്‍ ജയിലുകള്‍ അന്വേഷിച്ചുവരേണ്ടിവരില്ലെന്നും താന്‍ ഒരു കൊലക്കേസിലും പ്രതിയല്ലെന്നും കെ. മുരളീധരന്‍ ഇന്ന് പറഞ്ഞിരുന്നു.