പഹൽഗാം ആക്രമണം; അമിത് മാളവ്യ പങ്കുവെച്ച വിവാദ വീഡിയോ എഡിറ്റഡ് വേർഷനെന്ന് പി. ചിദംബരം
India
പഹൽഗാം ആക്രമണം; അമിത് മാളവ്യ പങ്കുവെച്ച വിവാദ വീഡിയോ എഡിറ്റഡ് വേർഷനെന്ന് പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th July 2025, 1:16 pm

ദൽഹി: പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ചുള്ള തന്റെ പരാമർശത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പല മാർഗങ്ങളും ഉപയോഗിക്കുന്നുവെന്നും അഭിമുഖത്തിൻ്റെ മുഴുവൻ ഭാഗം കാണിക്കുന്നില്ലെന്നും മ്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.

‘ട്രോളുകൾ പല തരത്തിലുണ്ട്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ചിലർ പല മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും പി. ചിദംബരം പറഞ്ഞു. വിവാദത്തിന് കാരണമായ വീഡിയോയിൽ അഭിമുഖത്തിൻ്റെ മുഴുവൻ ഭാഗവും കാണിക്കുന്നില്ലെന്നും മ്യൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.

അടുത്തിടെ പി. ചിദംബരം ദി ക്വിൻ്റിന് നൽകിയ അഭിമുഖത്തിൻ്റെ ഒരു ക്ലിപ്പ് എക്സിൽ ഷെയർ ചെയ്ത ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ, കോൺഗ്രസ് പാകിസ്ഥാന് ക്ലീൻ ചീറ്റ് നൽകുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചിദബംരം ഇക്കാര്യം പറഞ്ഞത്.

എന്തുകൊണ്ടാണ് പഹൽഗാം ആക്രമണകാരികളെ തിരിച്ചറിയാത്തതെന്നും അവരെ അറസ്റ്റ് ചെയ്യാത്തതെന്നും ചിദംബരം ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഭീകരരെ സഹായിച്ചതിന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആയുധധാരികൾ പാക് പൗരന്മാരാണെന്ന് പറയുണ്ടെങ്കിലും സമയം ആകാത്തതിനാൽ പേര് പുറത്ത് പറഞ്ഞിട്ടില്ലെന്നും ചിദംബരം പറയുന്നതും അമിത് മാളവ്യ പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കും.

ചിദംബരത്തിൻ്റെ പ്രതികരണത്തിന് മുന്നോടിയായി തൊട്ടുമുമ്പ് അദ്ദേഹത്തിൻ്രെ മകനും ലോകസഭാംഗവുമായ കാർത്തി ചിദംബരം ‘മറ്റുള്ളവരെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നവർ മുഴുവൻ വീഡിയോ കാണണം’ എന്നും എക്സിൽ പോസ്റ്റ് പ്രതികരിച്ചരിച്ചിരുന്നു.

പഗൽഗ്രാം ആക്രമണകാരികളുടെ ഐഡൻ്റിറ്റിയിൽ നിശബ്ദമാകുന്നതിനെക്കുറിച്ചും വിവരങ്ങൾ എന്തുകൊണ്ടാണ് വ്യത്യസ്ത ഓഫീസുകളിൽ പങ്കുവെക്കുന്നത് എന്നും ചിദംബരം ചോദ്യം ചെയ്യുന്ന പ്രൊമോ ക്ലിക്കും കാർത്തി ചിദംബരം പങ്കിട്ടു.

പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഓപ്പറേഷൻ സിന്ദൂർ താത്കാലികമായി നിർത്തിവച്ചിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്നും തുടർനടപടികൾ എന്തൊക്കെയാണെന്നും പഹൽഗാം പോലുള്ള മറ്റൊരു ആക്രമണം തടയാൻ മോദി സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും പി. ചിദംബരം ദി ക്വിൻ്റുമായുള്ള അഭിമുഖത്തിൽ ചോദിച്ചിരുന്നു.

ഭീകരാക്രമണകാരികൾ എവിടെയാണെന്നും എന്തുകൊണ്ടാണ് നിങ്ങൾ അവരെ പിടികൂടാത്തതെന്നും തിരിച്ചറിയാൻ പോലും കഴിയാത്തതെന്നും ചോദിച്ച ചിദംബരം, അക്രമികൾക്ക് അഭയം നൽകിയ ഏതാനും പേരെ അറസ്റ്റ് ചെയ്തതായി ഒരു വാർത്ത പുറത്തുവന്നിരുന്നു. അവർക്ക് എന്ത് സംഭവിച്ചുവെന്നും ചോദിച്ചിരുന്നു.

Content Highlight: P. Chidambaram says controversial video shared by Amit Malviya is edited version