ന്യൂദല്‍ഹി: ഭീകരതക്ക് എതിരെയുള്ള ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാന്‍ജിന്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പ്രഖ്യാപനത്തില്‍ പാകിസ്ഥാനും ഒപ്പുവെച്ചതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
ന്യൂദല്‍ഹി: ഭീകരതക്ക് എതിരെയുള്ള ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാന്‍ജിന്‍ പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പ്രഖ്യാപനത്തില്‍ പാകിസ്ഥാനും ഒപ്പുവെച്ചതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
വിഡ്ഢിത്തം എന്നാണ് ചിദംബരം ഇതിനെ വിശേഷിപ്പിച്ചത്. ടിയാന്‍ജിനില്‍ നടന്ന ഉച്ചകോടിയിലെ ഭീകരതക്ക് എതിരെയുള്ള പ്രഖ്യാപനത്തില്‍ പാകിസ്ഥാനും ഒപ്പുവെച്ചിരിക്കുകയാണ്. ഇതോടെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍, ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെയും ഭീകരത ബാധിച്ച രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്നില്ലെന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ രാജ്യങ്ങള്‍ക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെയും ഭീകരത ബാധിച്ച രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, അത്തരം വിഡ്ഢി പ്രഖ്യാപനങ്ങളില്‍ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്യും,’ പി. ചിദംബരം എക്‌സില്‍ കുറിച്ചു.
ടിയാന്‍ജിന്‍ പ്രഖ്യാപനം എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും അതിന്റെ പ്രകടനങ്ങളെയും ശക്തമായി അപലപിച്ചു, പാകിസ്ഥാന്‍ അതിനെ ഒപ്പുവെച്ച് അംഗീകരിച്ചു. അത് ടിയാന്‍ജിന്‍ പ്രഖ്യാപനത്തിന്റെ മൂല്യം കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാന്‍ജിനില്‍ നടന്ന ഉച്ചകോടിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് വേണ്ടെന്ന ഇന്ത്യയുടെ നിലപാടിനോട് മറ്റു രാജ്യങ്ങള്‍ യോജിക്കുകയും ചെയ്തിരുന്നു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും ഇത്തരം ആക്രമണങ്ങളുടെ പിന്നിലെ കുറ്റവാളികളെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.
‘ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഭീകരതയെ അപലപിക്കുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ ഇരട്ടത്താപ്പ് സ്വീകാര്യമല്ലെന്ന് ഊന്നിപ്പറയുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കം ഉള്‍പ്പെടെയുള്ള ഭീകരതയെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു,’ ടിയാന്‍ജിന്‍ പ്രഖ്യാപനത്തില്‍ പറയുന്നു.
Content Highlight: P. Chidambaram has criticised the SCO’s Tianjin Declaration on counter-terrorism